'മസാർ' എന്ന പേരിലാവും ഇലക്ട്രോണിക് ടോൾ ഗേറ്റ് അറിയപ്പെടുക.

 
Pravasi

ഷാർജയിൽ ട്രക്കുകൾക്കായി ഇലക്ട്രോണിക് ടോൾ ഗേറ്റ് വരുന്നു

ട്രക്കുകളുടെ നീക്കം നിയന്ത്രിക്കാനും ക്രോസിങ് നടപടിക്രമങ്ങൾക്ക് കൂടുതൽ സൗകര്യം നൽകാനും ഗതാഗതനീക്കം മെച്ചപ്പെടുത്താനും

UAE Correspondent

ഷാർജ: ഷാർജയിൽ നിലവിൽ ട്രക്കുകൾക്കായുള്ള പ്രധാന ടോൾ ഗേറ്റിനെ ഇലക്ട്രോണിക് ടോൾ ഗേറ്റായി മാറ്റുന്നതിന് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകി. 'മസാർ' എന്ന പേരിലാവും ഇലക്ട്രോണിക് ടോൾ ഗേറ്റ് അറിയപ്പെടുക.

ട്രക്കുകളുടെ നീക്കം നിയന്ത്രിക്കാനും ക്രോസിങ് നടപടിക്രമങ്ങൾക്ക് കൂടുതൽ സൗകര്യം നൽകാനും ഗതാഗതനീക്കം മെച്ചപ്പെടുത്താനും മസാർ ഇലക്ട്രോണിക് ടോൾ ഗേറ്റ് സഹായകമാവും.

ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽഖാസിമിയും യോഗത്തിൽ പങ്കെടുത്തു.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി