അജ്മാനിൽ സിനിമാ ശിൽപ്പശാലയും പ്രദർശനവും

 
Pravasi

അജ്മാനിൽ സിനിമാ ശിൽപ്പശാലയും പ്രദർശനവും

സിനിമാ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും അഭിനയം, സിനിമാ നിർമാണം, സംവിധാനം, തിരക്കഥാരചന എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനം തേടുന്നവർക്കും കൃത്യമായ മാർഗനിർദേശങ്ങൾ ലഭ്യമാകും

UAE Correspondent

ദുബായ്: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ സംവിധായകൻ വി.സി. അഭിലാഷ് നയിക്കുന്ന 'സിനിമാറ്റിക്ക വിത്ത് വിസി' ചലച്ചിത്ര ശിൽപ്പശാല ഒക്റ്റോബർ മൂന്ന്, നാല് തീയതികളിൽ അജ്മാനിൽ നടത്തും. യുഎഇയിലെ ചലച്ചിത്ര പ്രേമികൾക്കും തുടക്കക്കാർക്കുമായി അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്‍ററിന്‍റെ (ഐഎസ്‌സി) ആഭിമുഖ്യത്തിലാണ് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നത്. അജ്മാൻ ഐഎസ്‌സി കമ്മ്യൂണിറ്റി ഹാളിലും കോസ്മോപോളിറ്റൻ 2 സ്കൂളിലുമായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

സിനിമാ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും അഭിനയം, സിനിമാ നിർമാണം, സംവിധാനം, തിരക്കഥാരചന എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനം തേടുന്നവർക്കും കൃത്യമായ മാർഗനിർദേശങ്ങൾ ലഭ്യമാകും. സിനിമയെ ഗൗരവമായി കാണുന്നവർക്കും ചലച്ചിത്രരംഗത്ത് തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമായ അവസരമാണിതെന്ന് ഭാരവാഹികൾ.

സെപ്റ്റംബർ 26-നകം പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് നിർദിഷ്ട നിരക്കിൽ ഇളവ് ലഭിക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. വാട്സാപ്പ് വഴി (055 6763270) പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 050 5764529, 055 8748238, 056 3805488.

ശിൽപ്പശാലയുടെ മുന്നോടിയായി വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച 'സബാഷ് ചന്ദ്രബോസ്' എന്ന സിനിമ 26ന് രാത്രി എട്ടിന് പ്രദർശിപ്പിക്കും. അജ്മാൻ ഐഎസ്‌സി കമ്യൂണിറ്റി ഹാളിലാണ് പ്രദർശനം.

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം