പ്രൗഡ് ഓഫ് ദി യുഎഇ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

 
Pravasi

ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ പങ്ക് മാതൃകാപരം: യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ

പ്രൗഡ് ഓഫ് ദി യുഎഇ പരിപാടി ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇന്ത്യൻ പ്രവാസികളുടെ സഹിഷ്ണുതയും സഹവർത്തിത്വവും യുഎഇയ്ക്ക് മാതൃകയാണെന്ന് വ്യക്തമാക്കി

UAE Correspondent

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിന്‍റെ നേതൃത്വത്തിൽ പ്രൗഡ് ഓഫ് ദി യുഎഇ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എമിറേറ്റ്സ് സെന്‍റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഡോ. ജമാൽ സനദ് അൽ സുവൈദി, അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് വകുപ്പ് ചെയർമാൻ ശാമിസ് അലി ഖൽഫാൻ അൽ ദാഹിരി, പ്രസിഡൻഷ്യൽ കോടതിയിലെ മതനീതിന്യായ ഉപദേഷ്‌ടാവ് അലി അൽ ഹാശിമി, അബുദാബി ഹെറിറ്റേജ് അഥോറിറ്റിയുടെ എക്സിക്യൂട്ടിവ് ഡയറക്റ്റർ അബ്ദുല്ല അൽ ഖുബൈസി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

സഹിഷ്ണുതയും പരസ്പര സഹവർത്തിത്വവും ശക്തിപ്പെടുന്നതിലും ദേശീയ ഐക്യബോധം ഉയർത്തിപിടിക്കുന്നതിലും ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് മാതൃകാപരമെന്ന് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.

ഇക്കാലയളവിലെ ആ​ഗോള സാഹചര്യങ്ങളിൽ പോലും ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ പിന്തുണയും യുഎഇ ഭരണനേതൃത്വത്തിൽ അർപ്പിക്കുന്ന വിശ്വാസവും എടുത്തുപറയേണ്ടതാണെന്നും അദേഹം വ്യക്തമാക്കി. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്ത ഇയർ ഓപ് ഫാമിലിക്ക് പിന്തുണയേകുന്നതാണ് പ്രൗഡ് ഓഫ് ദി യുഎഇ പരിപാടിയെന്നും ഷെയ്ഖ് നഹ്യാൻ പറഞ്ഞു.

ഇന്ത്യ- യുഎഇ സൗഹൃദം ശക്തിപ്പെടുത്തുന്നതിൽ എം.എ യൂസഫലി നിർണായക പങ്കാണ് വഹിക്കുന്നതെന്നും, അദേഹത്തിന്‍റെ പ്രവർത്തനം മാതൃകാപരമെന്നും ഷെയ്ഖ് നഹ്യാൻ വ്യക്തമാക്കി.

പ്രൗഡ് ഓഫ് ദി യുഎഇ അടക്കമുള്ള പരിപാടികൾ ഇന്ത്യ - യുഎഇ ബന്ധം ശക്താമക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. യുഎഇ ഭരണനേതൃത്വം ഇന്ത്യൻ പ്രവാസി സമൂഹത്തിന് എപ്പോഴും നൽകി വരുന്ന വലിയ പിന്തുണയ്ക്ക് എം.എ യൂസഫലി പ്രത്യേകം നന്ദി അറിയിച്ചു.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഭരണമികവിനെ ആധാരമാക്കി എമിറേറ്റ്സ് സെന്‍റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഡോ ജമാൽ സനദ് അൽ സുവൈദി എഴുതിയ പുസ്തകത്തിന്‍റെ പ്രകാശനം ചടങ്ങിൽ ഷെയ്ഖ് നഹ്യാൻ നിർവഹിച്ചു.

"മുഖ്യമന്ത്രി ഭക്ഷണം കഴിക്കരുതെന്ന് അറിയില്ലായിരുന്നു"; വിരുന്ന് വിവാദത്തെ പരിഹസിച്ച് സതീശൻ

മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്തി; കർണാടകയിൽ കോൺഗ്രസ് എംഎൽഎ യശവന്തരായഗൗഡ പാട്ടീൽ രാജിവച്ചു

വയനാട് മണ്ണിടിച്ചിൽ ദുരന്തം; 49.25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

ലഡാക്കിൽ മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനവുമായി സൈന്യം

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആക്കുന്ന ബിൽ ലോക്സഭ പാസാക്കി