ഷാരിഖ്.

 
Pravasi

ഷാർജയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

കോഴിക്കോട് സ്വദേശി രമീഷ്‌കുമാർ (40), പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്.

UAE Correspondent

ഷാർജ: ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശി രമീഷ്‌കുമാർ (40), പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ ആലപ്പുഴ സ്വദേശി അജ്‌മൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉമ്മുൽഖുവൈനിലെ ഒരു കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്‌ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഷാർജ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.