ബി.കെ. ഹരിനാരായണൻ, ഡെയ്സി റോക്ക്‌വെൽ

 
Pravasi

ഷാർജ പുസ്തകമേളയിൽ ബി.കെ. ഹരിനാരായണൻ പങ്കെടുക്കുന്ന സംവാദം ശനിയാഴ്ച

'കവിത ഒരു ഗാനമായി മാറുമ്പോൾ" എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ഇരുവരും ആസ്വാദകരുമായി സംവദിക്കും

Sarath Nath MS

ഷാർജ: 45-ാമത് ഷാർജ അന്തർദേശിയ പുസ്തകമേളയിലെ വാരാന്ത്യങ്ങളിൽ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും വിവർത്തകരും ഇൻഫ്ളുവൻസർമാരും പങ്കെടുക്കും. നവംബർ 7ന് രാത്രി 7.15 മുതൽ 9.30 വരെ ഇന്‍റലക്ച്വൽ ഹാളിൽ നടക്കുന്ന പരിപടിയിൽ കവികളും ഗാനരചയിതാക്കളുമായ പി.കെ. ഗോപിയും ബി.കെ. ഹരിനാരായണനും പങ്കെടുക്കും. 'കവിത ഒരു ഗാനമായി മാറുമ്പോൾ" എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ഇരുവരും ആസ്വാദകരുമായി സംവദിക്കും.

രാത്രി 8.30 മുതൽ 9:30 വരെ ഫോറം 3-ൽ "ഭാഷകൾക്കപ്പുറം: സാഹിത്യ വിവർത്തന കലയെക്കുറിച്ച് ഡെയ്സി റോക്ക്‌വെൽ" എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരിയും വിവർത്തകയും ബുക്കർ പുരസ്‌കാര ജേതാവുമായ ഡെയ്സി റോക്ക്‌വെൽ പങ്കെടുക്കും.

നവംബർ 14ന് രാത്രി 7.15 മുതൽ 8.15 വരെ ഫോറം 3-ൽ ഇന്ത്യയിലെ ന്യൂ ജെൻ പ്രണയ കഥാകാരൻ ദുർജോയ് ദത്തയും എഴുത്തുകാരിയും സ്വതന്ത്ര മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ റിയ ചോപ്രയും പങ്കെടുക്കുന്ന '"പ്രണയം ജീവിതം- നാം പറയുന്ന കഥകൾ " എന്ന പരിപാടി നടക്കും.

രാത്രി 7.15 മുതൽ 9.30 വരെ ഇന്‍റലക്ച്വൽ ഹാളിൽ "മണ്ണിൽ വേരൂന്നിയ കഥകൾ: മനുഷ്യരുടെയും പ്രകൃതിയുടെയും ജീവിതത്തിന്‍റെയും ആഖ്യായികൾ' എന്ന ശീർഷകത്തിൽ നടക്കുന്ന സംവാദത്തിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ അശോകൻ ചരുവിലും അംബികാസുതൻ മാങ്ങാടും പങ്കെടുക്കും.

രാത്രി 8.30 മുതൽ 9.30 വരെ ഫോറം 3-ൽ 'ജീവനക്കാർക്ക് മുൻഗണന: സ്ഥാപനങ്ങളെ രൂപപ്പെടുത്തുന്ന നേതൃത്വ ശൈലിയെക്കുറിച്ച് വിനീത് നായർ" എന്ന പരിപാടിക്ക് എച്ച്സിഎൽ ടെക്നോളജീസ് മുൻ സിഇഒയും സംരംഭകനും എഴുത്തുകാരനുമായ വിനീത് നായർ നേതൃത്വം നൽകും.

നവംബർ 15ന് രാത്രി 7.15 മുതൽ 8.15 വരെ ഫോറം 2-ൽ പ്രശസ്ത സഞ്ചാരിയും ജീവചരിത്ര എഴുത്തുകാരിയും അവതാരകയുമായ ഷെനാസ് ട്രഷറിവാല പങ്കെടുക്കുന്ന 'യാത്രകൾ, കഥകൾ, ആത്മകഥനം: ഷെനാസ് ട്രഷറിവാലയ്ക്കൊപ്പം ഒരു സായാഹ്നം" എന്ന പരിപാടി നടക്കും.