ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കാൻ പുതിയ നിയമവുമായി അബുദാബി

 

representative image

Pravasi

ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കാൻ പുതിയ നിയമവുമായി അബുദാബി

പുതിയ നിയമപ്രകാരം, ഹോട്ടലുകളിലെയും റെസ്റ്റോറന്‍റുകളിലെയും മെനുകളിൽ വിഭവങ്ങളുടെ കലോറി മൂല്യം വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്

UAE Correspondent

അബുദാബി: ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മറ്റ് ഭക്ഷണശാലകളിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ച് അബുദാബി ഭരണകൂടം.

ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണവും ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം, ഹോട്ടലുകളിലെയും റെസ്റ്റോറന്‍റുകളിലെയും മെനുകളിൽ വിഭവങ്ങളുടെ കലോറി മൂല്യം വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്.

ഉപഭോക്താക്കൾക്ക് കൂടുതൽ പോഷകസമ്പന്നമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ ഇത് സഹായകരമാകും. ഇതിനുപുറമേ ഭക്ഷണത്തിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിമിതപ്പെടുത്താനും കുട്ടികൾക്കായുള്ള മെനുകളിൽ കൂടുതൽ ആരോഗ്യകരമായ വിഭവങ്ങൾ ഉൾപ്പെടുത്താനും നിർദേശമുണ്ട്.

നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം