അൽ ഖുർറം ടോൾ ഗേറ്റ്.

 
Pravasi

അബുദാബിയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഗന്തൂത്ത്, അൽ ഖുർറം മേഖലകളിൽ പുതിയ ‘ദർബ്’ ടോൾ ഗേറ്റുകൾ; മേയ് 4 മുതൽ പ്രവർത്തനം

UAE Correspondent

അബുദാബി: അബുദാബി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഗതാഗത കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി 'ദർബ്' ടോൾ സംവിധാനത്തിൽ രണ്ട് പുതിയ ഗേറ്റുകൾ കൂടി ഉൾപ്പെടുത്താൻ അബുദാബി ഭരണകൂടം തീരുമാനിച്ചു. ഗന്തൂത്ത്, അൽ ഖുർറം എന്നിവിടങ്ങളിലായി സ്ഥാപിച്ച ഗേറ്റുകൾ മേയ് നാലിന് പ്രവർത്തിച്ചു തുടങ്ങും.

ഷെയ്ഖ് മക്തൂം ബിൻ റാഷിദ് സ്ട്രീറ്റിലാണ് (E11) ഗന്തൂത്ത് ടോൾ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ദുബായ് - അബുദാബി അതിർത്തിക്കു സമീപം ഗന്തൂത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ ഗേറ്റ് ബാധകമാകും. ഇതിനു പകരം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റ് ഉപയോഗിക്കാം.

വഹാത്ത് അൽ കരാമ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് സ്ട്രീറ്റിന്‍റെ പ്രവേശന കവാടത്തിലും എക്സിറ്റിലുമായാണ് അൽ ഖുർറം ടോൾ ഗേറ്റ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പകരം ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റോ അറേബ്യൻ ഗൾഫ് സ്ട്രീറ്റോ തെരഞ്ഞെടുക്കാം.

മറ്റ് ദർബ് ഗേറ്റുകളെപ്പോലെ തന്നെ ഓരോ തവണ കടന്നുപോകുമ്പോഴും 4 ദിർഹം വീതമാണ് ടോൾ ഈടാക്കുക. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ഈ ഗേറ്റുകൾ പ്രവർത്തിക്കും. തിരക്കേറിയ സമയങ്ങളിൽ ഗതാഗത നിയന്ത്രണം ഉറപ്പാക്കുന്നതിനായുള്ള പ്രത്യേക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനങ്ങൾ തെരഞ്ഞെടുത്തതെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി