സ്കൂൾ ബസുകളെ മറികടക്കരുത്; 'സ്റ്റോപ്പ്' സിഗ്നൽ അവഗണിച്ചാൽ 1000 ദിർഹം പിഴയെന്ന് അബുദാബി പൊലീസ്

 
Pravasi

സ്കൂൾ ബസുകളെ ഓവർടേക്ക് ചെയ്യരുത്; 'സ്റ്റോപ്പ്' സിഗ്നൽ അവഗണിച്ചാൽ 1000 ദിർഹം പിഴയെന്ന് അബുദാബി പൊലീസ്

സ്കൂൾ ബസിലെ ‘സ്റ്റോപ്പ്’ സിഗ്നൽ ലംഘിച്ചാൽ 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും, അബുദാബി പൊലീസിന്റെ കർശന മുന്നറിയിപ്പ്

UAE Correspondent

അബുദാബി: അവധിക്കാലത്തിന് ശേഷം തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂൾ ബസുകളുടെ പിന്നിൽ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വിദ്യാർഥികൾ കയറുന്നതിനോ ഇറങ്ങുന്നതിനോ വേണ്ടി സ്കൂൾ ബസുകൾ 'സ്റ്റോപ്പ്' സൈൻ ബോർഡ് പ്രദർശിപ്പിക്കുമ്പോൾ ബസുകളെ മറികടക്കാൻ പാടില്ലെന്ന് പൊലീസ് നിർദേശം നൽകി.

വാഹനം നിർത്താത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകും. സ്കൂൾ ബസിലെ സ്റ്റോപ്പ് സൈൻ അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും ലൈസൻസിൽ 10 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും. ബസ് 'സ്റ്റോപ്പ്' ബോർഡ് കാണിച്ചാൽ ഡ്രൈവർമാർ വാഹനം പൂർണ്ണമായും നിർത്തുകയും ബസിൽ നിന്നും ചുരുങ്ങിയത് 5 മീറ്റർ അകലം പാലിക്കുകയും വേണം.

രണ്ട് വശങ്ങളിലേക്കും ഗതാഗതമുള്ള റോഡാണെങ്കിൽ, ബസ് നിൽക്കുന്ന വശത്തെയും എതിർവശത്തെയും വാഹനങ്ങൾക്ക് ഈ നിയമം ബാധകമാണ്. വിദ്യാർഥികൾ സുരക്ഷിതമായി ഇറങ്ങുകയോ കയറുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബസ് ഡ്രൈവർമാർ കൃത്യമായി 'സ്റ്റോപ്പ്' സിഗ്നൽ ഉപയോഗിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്‍റും ശിക്ഷ ലഭിക്കും. സ്കൂൾ മേഖലകളിൽ ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

150 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് മാർ ബസേലിയോസ് എയുപി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

ടി20 ടീമിൽ വൈഭവ്; ശ്രേയസ് അയ്യർ ക്യാപ്റ്റൻ, സൂര്യകുമാർ പുറത്ത്

നടൻ ആനന്ദ് മധുസൂദനൻ വിവാഹിതനായി; വധു ശ്രീജ

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; നവജാത ശിശുവിന്‍റെ കൈയൊടിഞ്ഞതായി പരാതി

"അർഷിദ് ഹൈപ്പർ ആക്റ്റീവ്, ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ചത് ഓടാതിരിക്കാൻ": കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി അമ്മയും രണ്ടാനച്ഛനും