ജേവാക്കിങ്ങിന് 400 ദിർഹം പിഴ: മുന്നറിയിപ്പുമായി അബുദാബി പൊലീസ്

 
Pravasi

ജേവാക്കിങ്ങിന് 400 ദിർഹം പിഴ: മുന്നറിയിപ്പുമായി അബുദാബി പൊലീസ്

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അധികൃതർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്

UAE Correspondent

അബുദാബി: റോഡ് മുറിച്ചുകടക്കുമ്പോൾ അതിനായി ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കർശന പിഴയും ശിക്ഷയും നേരിടേണ്ടി വരുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അധികൃതർ ഈ നിർദേശം നൽകിയിരിക്കുന്നത്.

റോഡുകൾ മുറിച്ചുകടക്കുന്നതിനായി നിർമിച്ചിട്ടുള്ള നടപ്പാലങ്ങൾ, തുരങ്കങ്ങൾ, സീബ്രാലൈനുകൾ എന്നിവ മാത്രം ഉപയോഗിക്കാൻ ജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. ഇത് പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്ന ജേവാക്കിങ് നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴ ഈടാക്കുന്നതാണ്.

മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ നിയമലംഘനം നടത്തി അപകടമുണ്ടാക്കിയാൽ 10,000 ദിർഹം വരെ പിഴയും കുറഞ്ഞത് മൂന്ന് മാസം തടവും ലഭിക്കാം. തിരക്കേറിയ റോഡുകളിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തത് വൻ അപകടങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് ഓർമിപ്പിച്ചു.

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത