അക്കാഫ് അസോസിയേഷൻ കേരളപ്പിറവി ദിനം ആഘോഷിച്ചു

 
Pravasi

അക്കാഫ് അസോസിയേഷൻ കേരളപ്പിറവി ദിനം ആഘോഷിച്ചു

അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

UAE Correspondent

ദുബായ്: 70-ാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അക്കാഫ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ട്രഷറർ രാജേഷ് പിള്ള, ഡയറക്ടർ ബോർഡ് മെമ്പർമാരായ സുനിൽകുമാർ ആർ, മുനീർ സി എൽ എന്നിവർ പ്രസംഗിച്ചു.

മലയാള ഭാഷയുടെയും കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെയും മഹത്വം പുതുതലമുറയിലേക്ക് പകരുന്നതിന്‍റെയും പ്രവാസഭൂമിയിൽ കേരളീയ ഐക്യവും പാരമ്പര്യവും നിലനിർത്തുന്നതിന്‍റെയും പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ടാണ് ആഘോഷം നടത്തിയത്.