അക്കാഫ് സ്പോർടെക്സ് പോസ്റ്റർ പ്രകാശനം

 
Pravasi

അക്കാഫ് സ്പോർടെക്സ് പോസ്റ്റർ പ്രകാശനം

ഫുട്ബോൾ താരം ഐ.എം. വിജയൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു

Jisha P.O.

ദുബായ്: അക്കാഫ് അസോസിയേഷൻ വിവിധ കോളജുകളിലെ അലുംനി അംഗങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കായിക മേളയായ സ്പോർടെക്സ് ‘26 ന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. മുൻ ഇന്ത്യൻ ഇന്‍റർ നാഷണൽ ഫുട്ബോൾ താരം ഐ എം വിജയൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

അലുംനി അംഗങ്ങൾക്കിടയിൽ കൂട്ടായ്മയും ആരോഗ്യബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 15 നു ദുബായ് ഖിസൈസ് വുഡ് ലം പാർക്ക് സ്കൂളിൽ സ്പോർടെക്സ് ‘26 സംഘടിപ്പിക്കുന്നത്.

വിവിധ കോളജുകളെ പ്രതിനിധീകരിച്ചുള്ള ടീമുകൾ പങ്കാളികളാകുന്ന സ്പോർട്സ് മേളയിൽ ഫുട്ബോൾ, ക്രിക്കറ്റ് ഉൾപ്പെടെ നിരവധി കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കായിക മത്സരങ്ങൾ സമൂഹത്തിൽ ഐക്യവും സൗഹൃദവും സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ഐ എം വിജയൻ പറഞ്ഞു. ഇത്തരത്തിലുള്ള പരിപാടികൾ യുവതലമുറയ്ക്കും അലുംനി സമൂഹത്തിനും മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാഫ് ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിൻസന്റ് വലിയ വീട്ടിൽ, സി എൽ മുനീർ, സ്പോർടെക്സ് ജനറൽ കൺവീനർ രമേഷ് കെ എ, കോർഡിനേറ്റർമാരായ സി പി കെ മുഹമ്മദ്, സ്റ്റീഫൻ ജോസഫ്, വിവിധ കോളജ് അലുംനി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സുകുമാരൻ നായർക്കെതിരേ നിയമപോരാട്ടത്തിനില്ല; വിമർശനം തുടരും: ഗണേഷ് കുമാർ

അമ്മയുടെ താലി മാല പൊട്ടിച്ചോടി, മകൻ അറസ്റ്റിൽ

ഒന്നര ദശാബ്ദത്തിനിടെ ഇതാദ്യമായി അമെരിക്കയിൽ ഒരേ ദിവസം മൂന്നു വധശിക്ഷകൾ

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: നിയമസഭാ മാർച്ചിൽ പങ്കെടുത്ത 300 പേർക്കെതിരേ കേസ്

ബംഗാളിൽ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കിയോ? സംസ്ഥാന സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി