എ.ജി. വല്ലഭൻ, കെ.കെ. വിജയകുമാരൻ.

 

BNS

Pravasi

എ.ജി. വല്ലഭൻ വീണ്ടും ഭോപ്പാൽ നായർ സമാജം പ്രസിഡന്‍റ്

സാംസ്കാരിക പൈതൃക സംരക്ഷണത്തിനും യുവശാക്തീകരണത്തിനും ഊന്നൽ നൽകുമെന്ന് പ്രസിഡന്‍റ്

MV Desk

2026 നവംബർ 15-ന് ഭോപ്പാലിലെ പിപ്ലാനി ഖജൂരികലാനിലുള്ള മന്നം ഭവനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ എ.ജി. വല്ലഭൻ ഭോപ്പാൽ നായർ സമാജത്തിന്‍റെ പ്രസിഡന്‍റായി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ.വി. ജവഹർ (വൈസ് പ്രസിഡന്‍റ്), കെ.കെ. വിജയകുമാരൻ (ജനറൽ സെക്രട്ടറി), സാലു നായർ (ഫിനാൻസ് സെക്രട്ടറി) എന്നിവരും ഭാരവാഹികളായി. സാംസ്കാരിക പൈതൃക സംരക്ഷണത്തിനൊപ്പം യുവശാക്തീകരണത്തിനും സമൂഹക്ഷേമത്തിനും ഊന്നൽ നൽകുമെന്ന് വല്ലഭൻ പറഞ്ഞു.

ഭോപ്പാൽ: ഭോപ്പാൽ നായർ സമാജത്തിന്‍റെ (ബിഎൻഎസ്) വാർഷിക പൊതുയോഗം പിപ്ലാനിയിലെ ഖജൂരികലാനിലുള്ള മന്നം ഭവനിൽ നടത്തി. പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. എ.ജി. വല്ലഭൻ എതിരില്ലാതെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

വിശ്വാസമർപ്പിച്ച എല്ലാ അംഗങ്ങൾക്കും വല്ലഭൻ ഹൃദയപൂർവം നന്ദി അറിയിച്ചു. ഈ ഉത്തരവാദിത്വം നമ്മുടെ കൂട്ടായ പ്രയത്നത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതിഫലനമാണ്. വരും കാലയളവിൽ നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം യുവശാക്തീകരണ, സമൂഹക്ഷേമ പദ്ധതികളെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിലായിരിക്കും ഞങ്ങളുടെ മുഖ്യശ്രദ്ധ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുയോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും പദ്ധതികളും നേട്ടങ്ങളും അവലോകനം ചെയ്തു. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി വാർഷിക സാമ്പത്തിക പത്രികയും അവതരിപ്പിച്ചു.

സമാജത്തിന്‍റെ കൂട്ടായ പ്രവർത്തനങ്ങളെ അംഗങ്ങൾ അഭിനന്ദിക്കുകയും, ബിഎൻഎസിനെ കൂടുതൽ ശക്തിപ്പെടുത്തി സാമൂഹിക, സാംസ്കാരിക, സമൂഹക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ആവർത്തിക്കുകയും ചെയ്തു.

വൈസ് പ്രസിഡന്‍റായി എ.വി. ജവഹർ, ജനറൽ സെക്രട്ടറിയായി കെ.കെ. വിജയകുമാരൻ, ഫിനാൻസ് സെക്രട്ടറിയായി സാലു നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

AG Vallabhan was unanimously re-elected President of Bhopal Nair Samaj at its Annual General Meeting held on November 15, 2026, at Mannam Bhawan, Khajurikalan, Piplani, Bhopal. A.V. Jawahar was elected Vice President, K.K. Vijayakumaran General Secretary and Salu Nair Finance Secretary. Vallabhan said the Samaj will focus on preserving cultural heritage while advancing youth empowerment and community welfare initiatives.