യുഎഇ - ജർമ്മനി പങ്കാളിത്തം ശക്തിപ്പെടുത്താൻ ബിസിനസ് ഫോറത്തിൽ ധാരണ

 
Pravasi

യുഎഇ - ജർമ്മനി പങ്കാളിത്തം ശക്തിപ്പെടുത്താൻ ബിസിനസ് ഫോറത്തിൽ ധാരണ

തീരുമാനം യുഎഇ പ്രസിഡന്‍റിന്‍റെ ജർമൻ സന്ദർശന വേളയിൽ

UAE Correspondent

മ്യൂണിക്ക്: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഔദ്യോഗിക ജർമ്മൻ സന്ദർശനത്തോടനുബന്ധിച്ച് മ്യൂണിക്കിൽ യുഎഇ - ജർമ്മനി ബിസിനസ് ഫോറം സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും നിരവധി ഉന്നത വ്യവസായ പ്രമുഖരും നിക്ഷേപകരും ഫോറത്തിൽ പങ്കെടുത്തു. യുഎഇയും ജർമനിയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ യോഗത്തിൽ ധാരണയായി.

രണ്ട് രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖല വഹിക്കുന്ന നിർണ്ണായക പങ്കിനെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. മുൻഗണനാ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും നിലവിലുള്ള പങ്കാളിത്തങ്ങൾ വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങൾ തമ്മിലുളള നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും യുഎഇ പ്രസിഡണ്ട് പറഞ്ഞു.

ഫോറത്തിൽ വിവിധ മേഖലകളിലായി 30 ധാരണാ പത്രങ്ങൾ ഒപ്പ് വെച്ചു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ഗതാഗതം, വ്യോമയാനം, ഭക്ഷ്യസുരക്ഷ, കൃഷി, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലാണ് ധാരണപത്രങ്ങൾ.

മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പിന്‍റെ ചെയർമാൻ എം.എ. യൂസഫലി രണ്ട് ജർമ്മൻ കമ്പനികളുമായി ബിസിനസ് ഫോറത്തിൽ ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. ധാരണപ്രകാരം ജർമ്മനിയിൽ നിന്നുള്ള വിവിധ ഭക്ഷ്യോത്പ്പങ്ങൾ ലുലു ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പാതയോരത്ത് കൊടിമരവും ബോർഡും ബാനറുകളും വേണ്ട; മാർഗ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ