അന്തർദേശീയ യാത്രകളിൽ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്

 
Pravasi

അന്തർദേശീയ യാത്രകളിൽ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല.

UAE Correspondent

കൊച്ചി: അന്തർദേശീയ യാത്രകളിൽ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ ആരംഭിച്ചു. ജൂലൈ അഞ്ച് മുതൽ ജൂലൈ ഒൻപത് വരെ 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവിടങ്ങളിലൂടെയും ആറ് മുതൽ മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകളെടുക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ ഓഫർ.

ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. കൂടാതെ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. ടാറ്റാ ന്യൂപാസ് അംഗങ്ങൾക്ക് 500 രൂപ വരെയുള്ള അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂകോയിനുകളും ലഭിക്കും.

ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ്, തെക്കു കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലേക്കായി എയർ ഇന്ത്യ എക്സ്പ്രസിന് ആഴ്ചതോറും 820 അന്താരാഷ്ട്ര വിമാന സർവീസുകളാണുള്ളത്. ഇന്ത്യയിലെ 43 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് പുറമെയാണിത്. ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂർ, ബഹ്റിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിൻറെ അന്താരാഷ്ട്ര സർവീസുകൾ. അടുത്തിടെ നവി മുംബൈ-അബുദാബി, ഗുവാഹത്ത-അബുദാബി, ഗുവാഹത്തി-ദുബായ് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ