യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ

 
Pravasi

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ

ഇറാൻ സ്ഫോടനം ആക്രമണം ആരംഭിച്ചതോടെ യുഎഇയും ഖത്തറും കുവൈത്തും വ്യോമപാത അടച്ചു

Namitha Mohanan

ദുബായ്: യുഎസ് സൈനികത്താവളം ലക്ഷ്യമാക്കി ഇറാൻ സ്ഫോടനം ആക്രമണം ആരംഭിച്ചതോടെ യുഎഇയും ഖത്തറും കുവൈത്തും വ്യോമപാത അടച്ചു. പിന്നാലെ എയർ ഇന്ത്യയും, ഇൻഡിഗോയും അടക്കമുള്ള വിമാന കമ്പനികൾ ഗൾഫ് സർവീസുകൾ നിർത്തി. യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങളും കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നേരത്തേ നിർത്തിവെച്ചിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വിമാന കമ്പനികൾ അറിയിച്ചു.

ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ഇറാനും ഇറാക്കും ഇസ്രയേലും നേരത്തെ തന്നെ വ്യോമപാത അടച്ചിരുന്നു. ഇതോടെ ഈ മേഖലകളിലെ നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. പിന്നാലെയാണ് യുഎഇയും ഖത്തറും വ്യോമപാത അടയ്ക്കുന്നതായി അറിയിച്ചത്. വിമാനസർവീസുകളുടെ തൽസ്ഥിതികളറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.

യുഎസും ഇസ്രയേലും സംയുക്തമായി ഇറാന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്.

ആയുധം താഴെ വയ്ക്കുക അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക; ട്രംപിന്‍റെ മുന്നറിയിപ്പ്

കപ്പ് തൂക്കി; രഞ്ജി ട്രോഫിയിൽ ജമ്മുവിന് കന്നി കിരീടം

നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

യുഎസിനെ ഞെട്ടിച്ച് 5-ാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിലുടനീളം സ്ഫോടനം

തിരിച്ചടിച്ച് ഇറാൻ; ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ ഇസ്രായേലിന്‍റെ നിർദേശം