നിയമം ലംഘിച്ചാൽ പിഴ കൂടാതെ ബ്ലാക്ക് പോയിന്‍റും.

 
Pravasi

മോട്ടോര്‍ സൈക്കിള്‍ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്

മുന്നിലും പിന്നിലും ഇരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധം. ശബ്ദ ശല്യമുണ്ടാക്കിയാലും പിഴ

UAE Correspondent

അജ്‌മാൻ: അജ്മാനിലെ മോട്ടോര്‍ സൈക്കിള്‍ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്. മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിൽ 4 ബ്ലാക്ക് പോയന്‍റും 500 ദിര്‍ഹം പിഴയും ഈടാക്കും. പിന്നിലിരുന്ന യാത്ര ചെയ്യുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. ഇത് ലംഘിച്ചാലും 500 ദിര്‍ഹം പിഴയീടാക്കും.

മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച് ശബ്ദ ശല്യം ഉണ്ടാക്കുന്നവര്‍ക്ക് 12 ബ്ലാക്ക് പോയന്‍റും രണ്ടായിരം ദിര്‍ഹം പിഴയും ഈടാക്കും. വേഗ പരിധി മറികടക്കുന്നവര്‍ക്കും പിഴ ലഭിക്കും. റോഡില്‍ കൃത്യമായ വരി പാലിക്കണമെന്നും ടയറിന്‍റെയും ബ്രേക്കിന്‍റെയും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അജ്മാന്‍ പൊലീസ് മോട്ടോര്‍ സൈക്കിള്‍ ഉപയോക്താക്കൾക്ക് നിർദേശം നൽകി.

ഇഡി ഡയറക്റ്റർ രാഹുൽ നവീന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; അന്വേഷണം സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കളിലേക്കും, എം.വി. ഗോവിന്ദന്‍റെ മൊഴിയെടുക്കും

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു

തമിഴ്നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു