അബുദാബിയിൽ അൽ മദീന ഹൈപ്പർമാർക്കറ്റിന്‍റെ വിന്‍റർ‌ ഡ്രൈവ് സീസൺ

 
Pravasi

അബുദാബിയിൽ അൽ മദീന ഹൈപ്പർമാർക്കറ്റിന്‍റെ വിന്‍റർ‌ ഡ്രൈവ് സീസൺ

ഒക്റ്റോബർ 22 മുതൽ 2027 ജനുവരി 24 വരെ അബുദാബിയിലെ അൽ മദീനയുടെ 19 ശാഖകളിലും വിന്‍റർ ഡ്രൈവ് നടക്കും

UAE Correspondent

അബുദാബി: അബുദാബിയിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളിലൊന്നായ അൽ മദീന ഹൈപ്പർമാർക്കറ്റിന്‍റെ വിന്‍റർ ഡ്രൈവ് സീസൺ 15-ന് വ്യാഴാഴ്ച തുടക്കമാവും.

ഒക്റ്റോബർ 22 മുതൽ 2027 ജനുവരി 24 വരെ അബുദാബിയിലെ അൽ മദീനയുടെ 19 ശാഖകളിലും വിന്‍റർ ഡ്രൈവ് നടക്കും. ആറ് ഡോങ്ഫെങ് മേജ് കാറുകൾ ഉൾപ്പെടെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ 15 ദിവസം കൂടുമ്പോഴും ഒരു കാർ നേടാനുള്ള അവസരമുണ്ട്.

ഐഫോണുകൾ, ഫ്രിഡ്ജുകൾ, വാഷിങ് മെഷീനുകൾ, ടെലിവിഷനുകൾ തുടങ്ങി നിരവധി സമ്മാനങ്ങളും ലഭിക്കുമെന്ന് മാനേജ്‌മെന്‍റ് പ്രതിനിധികൾ അബുദാബിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 50 ദിർഹത്തിന്‍റെ പർച്ചേസിലൂടെ ഉപഭോക്താക്കൾക്ക് പ്രമോഷനിൽ പങ്കെടുക്കാം.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോബോട്ടിന്‍റെ സാന്നിധ്യത്തിൽ കമ്പനി ഡയറക്റ്റർമാരും മുതിർന്ന മാനേജ്‌മെന്‍റ് പ്രതിനിധികളും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

അൽ മദീന അബുദാബി ഡയറക്റ്റർമാരായ ഷഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയിൽ, മുഹമ്മദ് പി.കെ. അസിസ്റ്റന്‍റ് ജനറൽ മാനേജർ ഷഫീഖ് ഹമീദ്, ഓപ്പറേഷൻസ് മാനേജർ ലക്കി രാമചന്ദ്രൻ, പർച്ചേസ് മാനേജർ ഷഫീർ കൊളക്കാട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അടുത്ത മൂന്ന് മാസത്തിനുള്ളിൽ അബുദാബിയിലെ ഷവാമേഖിൽ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിങ് മാൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെന്‍റ് പ്രതിനിധികൾ വിശദീകരിച്ചു. 2027-ന്‍റെ ആദ്യ പാദത്തിൽ എംബിസെഡ് സിറ്റിയിലും ഷാബൂത്തിലുമായി രണ്ട് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള 19 ശാഖകൾ 2028 അവസാനത്തോടെ 36 ആയി ഉയർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.