ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽനിന്ന്.

 
Pravasi

ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം

ആരോഗ്യകരമായ ജീവിതത്തിനായി യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി കോൺസൽ സുനിൽ കുമാർ സംസാരിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു

UAE Correspondent

ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട് ആൻഡ് കോൺസുലർ സർവീസസ് കോൺസൽ സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. ആധുനിക കാലത്ത് ആരോഗ്യകരമായ ജീവിതത്തിന് യോഗ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി പ്രനോജ് ടി. വി. വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, പ്രധാനാധ്യാപിക ദീപ്തി മേരി ടോംസി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്ത യോഗ പ്രോട്ടോക്കോൾ പ്രദർശനം നടന്നു. കായികാധ്യാപകൻ ഷിന്‍റൊ ഗോപാലകൃഷ്ണൻ നേതൃത്വം നൽകി.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി