ഡോ. ഷംഷീർ വയലിൽ

 
Pravasi

2025 സാമ്പത്തിക വർഷം 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ

അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ ശക്തമായ വളർച്ച രേഖപ്പെടുത്തി

Jisha P.O.

റിയാദ്: മലയാളി സംരംഭകനായ ഡോ. ഷംഷീർ വയലിൽ ചെയർമാനായ ജിസിസിയിലെ പ്രമുഖ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ ദാതാവായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ ശക്തമായ വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മലയാളി സംരംഭകനായ ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാറിന്‍റെ 2025 ഡിസംബർ 31 ന് അവസാനിച്ച മുഴുവൻ വർഷ കാലയളവിലെയും, 2025 നാലാം പാദത്തിലെയും സാമ്പത്തിക ഫലമനുസരിച്ച് വരുമാനം 22% വർദ്ധിച്ച് 534 മില്യൺ സൗദി റിയാലായി (1,289 കോടി രൂപ). ഇബിഐടിഡിഎ 6% ഉയർന്ന് 228 മില്യൺ സൗദി റിയാലായി (551 കോടി രൂപ). അറ്റാദായം പ്രതിവർഷം 7% വളർന്ന് 158.9 മില്യൺ സൗദി റിയാലായി (384 കോടി രൂപ). 2025 നാലാം പാദത്തിലെ വരുമാനം 20% ഉയർന്ന് 197.8 മില്യൺ സൗദി റിയാലായി (478 കോടി രൂപ). ഓഹരി ഉടമകൾക്ക് 75 മില്യൺ സൗദി റിയാൽ (ഏകദേശം 181 കോടി രൂപ) കാഷ് ഡിവിഡൻഡ് വിതരണം ചെയ്യാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.

ഡിസംബറിലെ വിജയകരമായ ഐപിഒയ്ക്ക് ശേഷം സൗദി എക്സ്ചേഞ്ച് പ്രധാന വിപണിയിൽ പബ്ലിക് ലിസ്റ്റ് ചെയ്ത കമ്പനി എന്ന നിലയിൽ അൽമസാറിന്‍റെ ആദ്യത്തെ മുഴുവൻ വർഷ ഫലങ്ങളാണിത്.

ജിസിസിയിലെ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ മേഖലയിൽ അൽമസാറിന്‍റെ മുൻനിര പങ്കും, ഞങ്ങളുടെ ദീർഘകാല അടിസ്ഥാനത്തിലുള്ള  പ്രവർത്തന പദ്ധതികളുടെ വിജയവും എടുത്ത് കാണിക്കുന്നതാണ് ഈ മികച്ച പ്രകടനം. സ്പെഷ്യൽ എജ്യുക്കേഷൻ ആൻഡ് കെയർ, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള ആവശ്യങ്ങൾക്കനുസൃതമായി തുടർച്ചയായ നിക്ഷേപങ്ങളിലൂടെ, ഓഹരി ഉടമകൾക്ക് സുസ്ഥിരവും ദീർഘകാലവുമായ മൂല്യം സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," ഡോ. ഷംഷീർ പറഞ്ഞു. വിദ്യാർത്ഥികളുടെയും ഗുണഭോക്താക്കളുടെയും എണ്ണം 4 ,700 ഇൽ നിന്ന് 27,900 ആയി വളർന്നു. ഡേ കെയർ ശൃംഖല 35 ഇൽ നിന്ന് 39 സെന്‍ററുകളായും സ്കൂൾ ശൃംഖല 10 ൽ നിന്ന് 14 ആയും ഉയർന്നു.

ശബരിമല സ്വർണക്കൊള്ള: ഗോവർധന്‍റെ വീട്ടിൽ വീണ്ടും എസ്ഐടി പരിശോധന, ബാങ്ക് ഇടപാടിന്‍റെ രേഖകൾ കണ്ടെടുത്തു

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 67കാരന് നഷ്ടമായത് 1.65 കോടി രൂപ

അയ്യപ്പസംഗമം; പൂർണമായും സ്പോൺസർഷിപ്പ്, ചെലവ് വന്നത് 3 കോടി

ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് സിംബാബ്‌വെ

മുതുമലയുടെ സ്വന്തം കാട്ടുകൊമ്പൻ 'റിവാൾഡോ' ചരിഞ്ഞു; തിരിച്ചെത്തിയത് 15 ദിവസം മുൻപ്|Video