യുഎഇയിലെ ആമസോൺ ഡേറ്റാസെന്‍ററിന് നേരേ ആക്രമണം

 
Pravasi

യുഎഇയിലെ ആമസോൺ ഡേറ്റാസെന്‍ററിന് നേരേ ആക്രമണം; പ്രവർത്തനം നിർത്തിവെച്ചു

ഡേറ്റാ സെന്‍ററിലേക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്

Jisha P.O.

ദുബായ്: യുഎഇയിലെ ആമസോണിന്‍റെ ഡേറ്റാ സെന്‍ററിന് നേരേ ആക്രമണം. അജ്ഞാതവസ്തു പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതോടെ കേന്ദ്രത്തിന്‍റെ പ്രവർത്തനം നിർത്തിവെച്ചതായി ആമസോണിന്‍റെ ക്ലഡ് കമ്പൂട്ടിങ് വിഭാഗമായ ആമസോൺ വെബ് സർവീസസ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡേറ്റാ സെന്‍ററിലേക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ യുഎഇ നേരിടുന്നതിനിടെയാണ് ഈ സംഭവം.

അതേസമയം ഡേറ്റാസെന്‍ററിന്‍റെ പ്രവർത്തനം നിർത്തിവെയ്ക്കേണ്ടി വന്ന സംഭവത്തിൽ ആമസോൺ അധികൃതർ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. പുലർച്ചെ 3.30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.

ഒന്നിലധികം ഡേറ്റാ സെന്‍ററുകൾ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. സേവന തടസം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒന്നിലധികം ഡേറ്റാ സെന്‍ററുകൾ കമ്പനി സ്ഥാപിക്കുന്നത്. ഉടൻതന്നെ ഡേറ്റാ സെന്‍ററിന്‍റെ പ്രവർത്തനം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

വീണ്ടും മുൻ ചാംപ്യൻമാരെ തളച്ച് കേപ്പ് വെർദെ

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

ബെൽജിയത്തിന് ഇറാന്‍റെ സമനിലപ്പൂട്ട്

അമ്മ സംഘടനയെ പിഷാരടി നയിക്കും | Video

സ്പാനിഷ് റെയ്ഡിൽ തകർന്ന് സൗദി അറേബ്യ