സുളളിയ എഞ്ചിനീയേഴ്സ് അലുമ്നിയുടെ 'സംഗമോത്സവ്-2026' ഒക്ടോബർ 11-ന് അജ്മാനിൽ
ദുബായ്: സുള്ളിയ കെവിജി കോളെജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വവിദ്യാർഥികളുടെ യുഎഇ കൂട്ടായ്മയായ 'സുളളിയ എഞ്ചിനീയേഴ്സ് അലുമ്നി' സംഘടിപ്പിക്കുന്ന ഓണം-ദസറ ആഘോഷ പരിപാടിയായ 'സംഗമോത്സവ്-2026' ഒക്ടോബർ 11 ന് നടക്കും.
അജ്മാനിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പരിപാടികൾ. ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, വിവിധ മത്സരങ്ങൾ, അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഓണസദ്യ, നാടൻ കളികൾ എന്നിവ ഈ ആഘോഷത്തിന്റെ ഭാഗമായി നടത്തും. പ്രശസ്ത നർത്തകിയും നടിയുമായ ഷംന കാസിം, അക്കാദമി ഓഫ് ലിബറൽ എഡ്യൂക്കേഷൻ സുള്ളിയ ജനറൽ സെക്രട്ടറി അക്ഷയ് കെ.സി. എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് രതീഷ് രവീന്ദ്രൻ, ജനറൽ സെക്രട്ടറി ആഷിഫ് കിനാത്തിയിൽ, കൺവീനർ റിജു കാവലിപ്പാടൻ, നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടക സമിതി പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 055 9363298 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.