ഇറാന് പിന്തുണ: 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈൻ

 
Pravasi

ഇറാന് പിന്തുണ: 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈൻ

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടുന്നുവെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നുവെന്നുമാണ് ബഹ്‌റൈന്‍റെ പ്രധാന പരാതി.

UAE Correspondent

മനാമ: ഇറാന്‍റെ സൈനിക നടപടികളെ പിന്തുണച്ചും അനുകൂലിച്ചും സംസാരിച്ച 69 പേരുടെ പൗരത്വം ബഹ്‌റൈൻ റദ്ദാക്കി. രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. പൗരത്വം നഷ്ടപ്പെട്ടവരിൽ കുറ്റാരോപിതരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇറാന്‍റെ സൈനിക നടപടികളെ പിന്തുണക്കുകയും അവയെ മഹത്വവൽക്കരിക്കുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടുന്നുവെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നുവെന്നുമാണ് ബഹ്‌റൈന്‍റെ പ്രധാന പരാതി. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെയും രാജ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെയും പൗരത്വം റദ്ദാക്കാൻ ബഹ്‌റൈൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

പൗരത്വം നഷ്ടപ്പെടുന്നതോടെ ഇവർക്ക് രാജ്യത്ത് നിയമപരമായി താമസിക്കാനുള്ള അവകാശം നഷ്ടപ്പെടും.

തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെ ബഹ്‌റൈൻ ഭരണകൂടം കാണുന്നത്.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി