ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപിച്ച് ബിസിസി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍

 
Pravasi

ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപിച്ച് ബിസിസി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍

എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന

Namitha Mohanan

ദുബായ്: കേരളത്തില്‍ വേരുകളുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപിച്ചു. പാം ജുമൈറയിലെ അറ്റ്‌ലാന്‍റിസ് ദ റോയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബിസിസി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാന്‍ അംജദ് സിതാരയുടെ നേതൃത്വത്തിലായിരുന്നു റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപനം നടത്തിയത്.

എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന, എല്ലാ മാനേജര്‍മാര്‍ക്കും പ്രീമിയം എസ്യുവികള്‍ സമ്മാനം, തൊഴിൽ ജീവിതം മെച്ചപ്പെടുത്താനുള്ള ആഡംബര സംവിധാനങ്ങള്‍ എന്നിവയാണ് റിവാര്‍ഡ് പ്രോഗ്രാമിന്‍റെ ഭാഗമായി നടപ്പാക്കുക.

'മികച്ചതിനെ ഞങ്ങള്‍ എല്ലാക്കാലത്തും അംഗീകരിക്കുന്നു. മാസ വേതനത്തിന് പുറമെയാണ് ഈ പ്രോത്സാഹനങ്ങളെല്ലാം നല്‍കുന്നത്' -അംജാദ് സിതാര പറഞ്ഞു.

ബിസിസി ഗ്രൂപ്പ് അതിന്‍റെ വിപുലീകരണം, ഓപ്പറേഷണല്‍ എക്‌സലന്‍സ് എന്നിവവഴി 130 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിരുന്നു. ഇപ്പോള്‍ കമ്പനിയുടെ യു.എ.ഇ.ഓപ്പറേഷനുകളില്‍ നിര്‍മാണം, മാന്‍പവര്‍, ഫെസലിറ്റീസ് മാനേജ്‌മെന്‍റ്, റിയല്‍ എസ്റ്റേറ്റ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 20,000 ത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്.

സമീപകാലത്ത് യു.എ.ഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയല്‍ എസ്റ്റേറ്റിന്‍റെ 51 ശതമാനം ഓഹരികള്‍ ബി.സി.സി ഗ്രൂപ്പിന് കൈമാറിയിരുന്നു. ഇരു കമ്പനികളുടെയും സംയോജിത ശക്തി യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് - പ്രോപ്പര്‍ട്ടി മേഖലയില്‍ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ ഉതകുന്ന വലിയൊരു കാല്‍വെപ്പായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

രാജ്യത്ത് ആദ്യമായി റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ക്ക് 100 ശതമാനം കമ്മീഷന്‍ നല്‍കുന്ന നൂതനമായൊരു മോഡല്‍ നടപ്പിലാക്കുമെന്ന് ബിസിസി ഗ്രൂപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 20,000-ലധികം പ്രൊഫഷണലുകള്‍ ബിസിസി ഗ്രൂപ്പിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നു.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ