.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബയോമെട്രിക് പേയ്മെന്റ് സംവിധാനത്തിനു തുടക്കം കുറിച്ച് യുഎഇ സെൻട്രൽ ബാങ്ക്
ദുബായ്: കൈപ്പത്തിയോ മുഖമോ കാണിച്ച് പണമടക്കാവുന്ന ബയോമെട്രിക് പേയ്മെന്റ് സംവിധാനത്തിന് യുഎഇ സെൻട്രൽ ബാങ്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടു. ഇതാദ്യമായാണ് ഇത്തരം പേയ്മെന്റ് സംവിധാനം മിഡിൽ ഈസ്റ്റിൽ അവതരിപ്പിക്കുന്നത്.
പേയ്മെന്റ് സ്ഥാപനമായ നെറ്റ്വർക്ക് ഇന്‍റർനാഷനലുമായി സഹകരിച്ച് എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസിലെ സാൻഡ് ബോക്സ് പ്രോഗ്രാം ആൻഡ് ഇന്നോവേഷൻ ഹബ്ബിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.
ഡബിറ്റ്/ക്രഡിറ്റ് കാർഡുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ ആവശ്യമില്ലാതെ മുഖ-കൈപ്പത്തി ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ പേയ്മെന്റ് നടപടികൾ പൂർത്തീകരിക്കാൻ ഇതുവഴി സാധിക്കും.
പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ ദുബായ് സർക്കാർ സ്ഥാപനമായ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റിൽ പുതിയ സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ആശയങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും സി.ബി.യു.എ.യു ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇത്തരം സംരംഭങ്ങൾ എന്ന് ബാങ്കിങ് ഓപറേഷൻസ് ആൻഡ് സപോർട്ട് സർവിസസ് അസി. ഗവർണർ സെയ്ഫ് ഹുമൈദ് അൽ ദാഹ്രി പറഞ്ഞു.