യുഎഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ച് ബിസ്മി ഗ്രൂപ്പ്

 
Pravasi

യുഎഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ച് ബിസ്മി ഗ്രൂപ്പ്

ഒക്റ്റോബർ ഒന്നുമുതൽ നവംബർ 29 വരെയാണ് മെഗാ ഫെസ്റ്റ് സീസൺ 5 നടക്കുന്നത്.

UAE Correspondent

ദുബായ്: യുഎഇയിലെ സംരംഭകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും വൻ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ബിസ്മി ഹോൾസെയിൽ ഷോപ്പിങ്​ കാമ്പയിനായ 'മെഗാ ഫെസ്റ്റ് സീസൺ 5' പ്രഖ്യാപിച്ചു. യുഎഇയിൽ പ്രവർത്തനം ആരംഭിച്ചതിന്‍റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ 60 ദിവസത്തെ പ്രചാരണ പരിപാടി, 2030-ഓടെ 30,000 ബിസിനസുകളെ ശാക്തീകരിക്കുകയെന്ന കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തിന്‍റെ ഭാഗമാണ്.

2026 ഒക്റ്റോബർ ഒന്നുമുതൽ നവംബർ 29 വരെയാണ് മെഗാ ഫെസ്റ്റ് സീസൺ 5 നടക്കുന്നത്. ഈ കാലയളവിൽ ബിസ്മിയിൽനിന്ന് 300 ദിർഹമോ അതിനുമുകളിലോ തുകയ്ക്ക്​ ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും റാഫിൾ കൂപ്പണുകൾ ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിനോദ പരിപാടികളുടെ അകമ്പടിയോടെ സംഘടിപ്പിക്കുന്ന രണ്ട് തത്സമയ നറുക്കെടുപ്പുകളും നടക്കും.

ഇതിൽ ആദ്യത്തെ നറുക്കെടുപ്പ് 2026 നവംബർ ഏഴിനും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ അഞ്ചിനും നടക്കും.

ആകർഷകമായ സമ്മാനങ്ങളുടെ വലിയ നിരയാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ട് ജെറ്റൂർ ടി2 ഐ-ഡിഎം എസ്‌യുവികൾ, ഉൽപന്നങ്ങൾ പൂർണമായി നിറച്ച അഞ്ച് 20 അടി നീളമുള്ള കണ്ടെയ്നറുകൾ, സ്വർണനാണയങ്ങൾ, ഐഫോൺ 18 പ്രോ സ്മാർട്ട്‌ഫോണുകൾ, ഡൈസൺ കിറ്റുകൾ, ബിസ്മി ഷോപ്പിങ്​ വൗച്ചറുകൾ എന്നിവ സമ്മാനമായി നൽകും.

2001ൽ പ്രവർത്തനം ആരംഭിച്ച ബിസ്മി, ഇന്ന് 300-ലധികം എഫ്‌.എം.സി.ജി വിഭാഗങ്ങളിലായി യുഎഇയിലുടനീളമുള്ള 12,000-ത്തിലധികം ബിസിനസുകൾക്ക്​ ഉൽപന്നങ്ങൾ എത്തിച്ചുനൽകുന്നുണ്ട്​.

വെറുമൊരു ഹോൾസെയിൽ വിതരണക്കാർ എന്നതിനപ്പുറം, യുഎഇയിൽ ബിസിനസ് ആരംഭിക്കാനോ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകന്‍റെയും ഏറ്റവും വിശ്വസ്തനായ വളർച്ചാ പങ്കാളിയായി മാറുക എന്നതാണ് ബിസ്മിയുടെ ലക്ഷ്യമെന്ന് മാനേജ്മെന്‍റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2030-ഓടെ 30,000 സംരംഭങ്ങളെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും മാനേജ്മെന്‍റ് പ്രതിനിധികൾ വിശദീകരിച്ചു.

ഈ മേഖലയിൽ ഒരു ബിസിനസ്​ ആരംഭിക്കുമ്പോഴോ അത് വിപുലീകരിക്കുമ്പോഴോ ഏതൊരു സംരംഭകന്‍റെയും മനസ്സിൽ ആദ്യം എത്തുന്ന ഏറ്റവും വിശ്വസ്തമായ വളർച്ചാ പങ്കാളിയായി ബിസ്മി മാറണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

പി.എം. ഹാരിസ് (ചെയർമാൻ & സി.എം.ഡി, ബിസ്മി ഗ്രൂപ്​), ഫൈസൽ ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ബിസ്മി ഗ്രൂപ്), ഫഹീം ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ. ബിസ്മി ഗ്രൂപ്), റോഷൻ കക്കാട്ട് (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ബിസ്മി ഗ്രൂപ്) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.