മാതൃസ്മരണയിൽ 28 എഴുത്തുകാർ 'സ്വർഗത്തിന്‍റെ സ്വർണ വാതിലുകൾ' പ്രകാശനം ചെയ്തു

 
Pravasi

മാതൃസ്മരണയിൽ 28 എഴുത്തുകാർ; 'സ്വർഗത്തിന്‍റെ സ്വർണ വാതിലുകൾ' പ്രകാശനം ചെയ്തു

അമ്മയെക്കുറിച്ച് എഴുത്തുകാർ തയാറാക്കിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്

MV Desk

അബുദാബി: അബുദാബിയിലെ 28 എഴുത്തുകാർ ചേർന്നെഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'സ്വർഗത്തിന്‍റെ സ്വർണവാതിലുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. അമ്മയെക്കുറിച്ച് എഴുത്തുകാർ തയാറാക്കിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രമുഖ കവി കമറുദ്ദീൻ ആമയം പരിപാടി ഉദ്ഘാടനം ചെയ്തു. ഫത്താഹ് മുള്ളൂർക്കര അധ്യക്ഷത വഹിച്ചു.

കവിയും സാംസ്കാരിക പ്രവർത്തനുമായ കെ. ഗോപിനാഥൻ, സാംസ്കാരിക പ്രവർത്തകൻ വി.പി.കെ. അബ്ദുല്ലക്ക് നൽകി പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചു. എഴുത്തുകാരനായ മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. മാതൃസ്നേഹം എന്ന വിഷയത്തെക്കുറിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന എന്നിവർ സംസാരിച്ചു. ടി. ഹിദായത്തുള്ള, ടി.കെ. അബ്ദുസ്സലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.

പുസ്തകം യാഥാർഥ‍്യമായതിന്‍റെ നാൾവഴികളെ കുറിച്ച് എഡിറ്റർ കൂടിയായ ജുബൈർ വെള്ളാടത്ത് സംസാരിച്ചു. ചടങ്ങിൽ സുഹൈൽ നിസാമി പ്രാർഥന നിർവഹിച്ചു. ജാഫർ കുറ്റിക്കോട് സ്വാഗതവും മുത്തലിബ് അരയാലൻ നന്ദിയും പറഞ്ഞു.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു