ഷാർജയിൽ ആദ്യമായി പെറ്റ്-സിടി സേവനം ആരംഭിച്ച് ബുർജീൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

 
Pravasi

ഷാർജയിൽ ആദ്യമായി പെറ്റ്-സിടി സേവനം ആരംഭിച്ച് ബുർജീൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ പങ്കെടുത്തു.

UAE Correspondent

ഷാർജ: ഷാർജയിൽ അത്യാധുനിക കാൻസർ രോഗനിർണയവും ചികിത്സയും രോഗികൾക്ക് കൂടുതൽ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ആദ്യത്തെ പെറ്റ്-സിടി സേവനം ആരംഭിച്ച് ബുർജീൽ ഹോൾഡിങ്‌സിന്‍റെ കീഴിലുള്ള ബുർജീൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.

ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്‍റെ കീഴിൽ വരുന്ന സേവനത്തിന്‍റെ പ്രവർത്തനം ഷെയ്ഖ് ഫൈസൽ ഖാലിദ് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ പങ്കെടുത്തു.

ഗ്രൂപ്പിന്‍റെ അർബുദ ചികിത്സ ശൃംഖലയായ ബുർജീൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി പൂർണമായി സംയോജിപ്പിച്ചാണ് പ്രവർത്തനം. യുഎഇയിലെ അതിവേഗം വളരുന്ന ക്യാൻസർ ചികിൽസാ ശൃംഖലയായ ബിസിഐ വഴി രോഗനിർണ്ണയം, ചികിൽസാ പ്ലാനിങ്, ചികിത്സാ ഘട്ടങ്ങൾ, തുടർപരിചരണം എന്നിവ ഒരുകുടക്കീഴിൽ ലഭ്യമാകും.

സങ്കീർണ്ണമായ ചികിൽസകൾ കൂടുതൽ സുഗമവും രോഗികൾക്ക് പ്രാപ്യവുമായ രീതിയിൽ ക്രമീകരിക്കാനാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി.

മറ്റൊരു എമിറേറ്റിലേക്ക് യാത്ര ചെയ്യാതെ തന്നെ രോഗികൾക്ക് നൂതന മോളിക്യുലാർ ഇമേജിംഗ് സേവനം ലഭ്യമാകും എന്നതാണ് ഇതിന്‍റെ പ്രധാന നേട്ടം.

പെറ്റ് ഡിറ്റക്ടർ സാങ്കേതികവിദ്യയും സി.ടി ഇമേജിങ് സംവിധാനവും സംയോജിപ്പിക്കുന്ന ജി.ഇ ഡിസ്കവറി ഐ.ക്യൂ പെറ്റ്-സിടി സിസ്റ്റമാണ് ഹോസ്പിറ്റലിലെ ന്യുക്ലിയർ മെഡിസിൻ വിഭാഗത്തിന്‍റെ പ്രത്യേകത.

ഹൈ സെൻസിറ്റിവിറ്റി ഡിറ്റക്ടർ സാങ്കേതികവിദ്യ വഴി കുറഞ്ഞ അളവിലുള്ള റേഡിയേഷൻ എക്സ്പോഷറിലൂടെ വേഗത്തിൽ സ്കാനിങ് പൂർത്തിയാക്കാൻ സാധിക്കുമെന്നത് രോഗികൾക്ക് വലിയ നേട്ടമാണ്.

ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ മാനദണ്ഡങ്ങളും അന്താരാഷ്ട്ര റേഡിയേഷൻ സുരക്ഷാ ചട്ടങ്ങളും പൂർണ്ണമായി പാലിച്ചാണ് കേന്ദ്രത്തിന്‍റെ പ്രവർത്തനം.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം

ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിക്കാമെന്ന് യുപി എംഎൽഎ; കേരളത്തിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും ഇറങ്ങിപ്പോയി