കുട്ടികളുടെ ഓൺലൈൻ ഗെയിംസ്: രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് പൊലീസ്

 

representative image

Pravasi

കുട്ടികളുടെ ഓൺലൈൻ ഗെയിംസ്: രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് പൊലീസ്

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളും അവർ കളിക്കുന്ന ഗെയിമുകളും നിരന്തരം നിരീക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു

UAE Correspondent

ദുബായ്: വേനലവധി കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് കടുത്ത ജാഗ്രതാ നിർദേശവുമായി ദുബായ് പൊലീസ്. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളും അവർ കളിക്കുന്ന ഗെയിമുകളും നിരന്തരം നിരീക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികൾ അപരിചിതരുമായി ബന്ധപ്പെടാനും തട്ടിപ്പുകൾക്കോ ചൂഷണങ്ങൾക്കോ ഇരയാകാനുമുള്ള സാധ്യത കൂടുതലാണെന്ന് ദുബായ് പൊലീസിലെ സൈബർ കുറ്റകൃത്യ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. അപരിചിതരായ ആളുകളുമായി വ്യക്തിഗത വിവരങ്ങളോ ചിത്രങ്ങളോ പങ്കുവെക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കണം.

കുട്ടികൾ കളിക്കുന്ന ഗെയിമുകളുടെ ഉള്ളടക്കവും അവയിലെ പ്രായപരിധി നിർദേശങ്ങളും രക്ഷിതാക്കൾ ഉറപ്പുവരുത്തണം. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി മാതാപിതാക്കളുടെ മേൽനോട്ടം ശക്തമാക്കണമെന്നും ഓൺലൈൻ തട്ടിപ്പുകളോ സംശയാസ്പദമായ സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ദുബായ് പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം