027 ജനുവരി 10 മുതൽ 13 വരെയാണ് പരിപാടി.

Pravasi

ഫ്രം വിഷൻ ടു ഇംപാക്ട്: ദുബായ് അന്താരാഷ്ട്ര പ്രോജക്റ്റ് മാനേജ്മെന്‍റ് ഫോറം പ്രമേയമായി

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഇമാർ പ്രോപ്പർട്ടീസ്, പ്രൊജക്റ്റ് മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ 2027 ജനുവരി 10 മുതൽ 13 വരെയാണ് പരിപാടി നടക്കുന്നത്.

UAE Correspondent

ദുബായ്: ആർടിഎയുടെ 12-ാമത് ദുബായ് അന്താരാഷ്ട്ര പ്രൊജക്റ്റ് മാനേജ്മെന്‍റ് ഫോറത്തിന്‍റെ പ്രമേയം പ്രഖ്യാപിച്ചു. "ഫ്രം വിഷൻ ടു ഇംപാക്ട്" എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയമെന്ന് ആർടിഎ ഡയറക്റ്റർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്റ്റേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ വ്യക്തമാക്കി.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ് ഫോറം സംഘടിപ്പിക്കുന്നത്.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഇമാർ പ്രോപ്പർട്ടീസ്, പ്രൊജക്റ്റ് മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ 2027 ജനുവരി 10 മുതൽ 13 വരെയാണ് പരിപാടി നടക്കുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർക്കാർ നേതാക്കൾ, ബിസിനസ്സ് പ്രമുഖർ, പ്രൊജക്റ്റ് മാനേജ്മെന്‍റ് വിദഗ്ദ്ധർ എന്നിവർ ഫോറത്തിൽ പങ്കെടുക്കും. ഭാവി പ്രവണതകളും സാങ്കേതികവിദ്യയും, സുസ്ഥിര സമൂഹങ്ങൾ, പ്രൊജക്റ്റ് മാനേജ്മെന്‍റിന്‍റെ ഭാവി, ബിസിനസ്സ് തുടർച്ച എന്നീ നാല് പ്രധാന പ്രമേയങ്ങളും 12 ഉപവിഷയങ്ങളും ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 11 പതിപ്പുകളിലായി 25,000-ത്തിലധികം പേരെയും 450-ലധികം പ്രഭാഷകരെയും ആകർഷിക്കാൻ ഫോറത്തിന് കഴിഞ്ഞിട്ടുണ്ടെന്നും, ആഗോളതലത്തിൽ പ്രൊജക്റ്റ് മാനേജ്മെന്‍റ് രംഗത്തെ പ്രധാന വിവരശേഖര കേന്ദ്രമായി ഇത് മാറിയിട്ടുണ്ടെന്നും മത്തർ അൽ തായർ കൂട്ടിച്ചേർത്തു.