ഫുജൈറയിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർ മരിച്ചു

 
Pravasi

ഫുജൈറയിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർ മരിച്ചു

ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്

Namitha Mohanan

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ വാഹനാപകടം. വാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ.

ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.

ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി ആളുകൾ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡ് പ്രതികരിച്ചു. മരണസംഖ്യയെക്കുറിച്ചോ അപകടത്തിന്‍റെ മറ്റ് വിശദാംശങ്ങളോ പുറത്തു വന്നിട്ടില്ല.