ദുബായ് ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 127ന് ആഗോള തലത്തിൽ ഒന്നാം സ്ഥാനം 
Pravasi

ദുബായ് ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 127ന് ആഗോള തലത്തിൽ ഒന്നാം സ്ഥാനം

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റർനാഷണൽ ഡിസ്ട്രിക്റ്റ് 127നെ ലോകത്തിലെ ഒന്നാം നമ്പർ ഡിസ്ട്രിക്റ്റായി പ്രഖ്യാപിച്ചു

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റർനാഷണൽ ഡിസ്ട്രിക്റ്റ് 127നെ ലോകത്തിലെ ഒന്നാം നമ്പർ ഡിസ്ട്രിക്റ്റായി പ്രഖ്യാപിച്ചു. കാലിഫോർണിയയിൽ നടന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റർനാഷണലിന്‍റെ 100-ാം വാർഷിക കൺവെൻഷനിലാണ് പ്രഖ്യാപനം നടന്നത്.

ദുബായിലെ സംരംഭകനും അക്കാദമീഷ്യനുമായ സുജിത് സുകുമാരൻ 2024–2026 കാലയളവിലേക്കുള്ള ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റർനാഷണൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തെ ഒന്നാം നമ്പർ ഡിസ്ട്രിക്റ്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ദുബായിലെ ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് 127ന്‍റെ ഡയറക്ടർ ഡോ. അബ്ദുൽ സത്താർ പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്