യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്‍റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്

 
Pravasi

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്‍റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്

യുഎഇയിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ ഫനാര ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ആർപിഎം ഗ്രൂപ്പിനും ഡോ. ഷംഷീർ വയലിലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി

Namitha Mohanan

അബുദാബി: വിമാന സർവീസുകൾ തടസപ്പെട്ടതിനെത്തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ ഇറ്റാലിയൻ പൗരന്മാരടക്കമുള്ള യൂറോപ്യൻ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് (ആർപിഎം). ആർപിഎമ്മിന്റെ ഉപകമ്പനികളായ ഐകാറ്റ് റെസ്പോൺസ് പ്ലസ്, പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ദൗത്യം.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും ആർപിഎം സ്ഥാപകനും ബോർഡ് അംഗവുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഷാർജയിൽ നിന്ന് ഇറ്റലിയിലെ ബെർഗാമോയിലേക്കായിരുന്നു പ്രത്യേക വിമാനം.

മുതിർന്ന പൗരന്മാർ, കൊച്ചു കുട്ടികളുള്ള കുടുംബങ്ങൾ, പ്രത്യേക വൈദ്യസഹായം ആവശ്യമുള്ളവർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മുൻഗണനാടിസ്ഥാനത്തിൽ നാട്ടിലെത്തിച്ചത്. യാത്രയിലുടനീളം വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കിയിരുന്നു.

യുഎഇയിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ ഫനാര ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ആർപിഎം ഗ്രൂപ്പിനും ഡോ. ഷംഷീർ വയലിലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി. വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ വിനോദസഞ്ചാരികളടക്കമുള്ള ഇറ്റാലിയൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ ആർപിഎം നൽകിയ മികച്ച സഹായം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ സേവനങ്ങൾ നൽകാൻ ആർപിഎം സജ്ജമാണെന്ന് സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോമ്പറ്റീഷൻ കമ്മിഷന് മുന്നിൽ ഹർജി

ബലാത്സംഗക്കേസ് പ്രതി പ്രജ്വൽ രേവണ്ണ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തൽ; മുതിർന്ന ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

"സ്ത്രീയുടെ വസ്ത്രം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ല, ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ"; ഡൽഹി ഹൈക്കോടതി

മുംബൈയിൽ 12 നില കെട്ടിടത്തിൽ തീപിടിത്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്