ദുബായിൽ ഡ്രൈവിംഗ് സിലബസ് പരിഷ്‌കരണം: ക്ലാസുകൾ ആരംഭിച്ചു

 
Pravasi

ദുബായിൽ ഡ്രൈവിങ് സിലബസ് പരിഷ്‌കരണം: ക്ലാസുകൾ ആരംഭിച്ചു

പുതിയ പരിശീലന സങ്കേതങ്ങൾ അവതരിപ്പിച്ച് ദുബായ് ആർടിഎ

UAE Correspondent

ദുബായ്: ദുബായിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് പുതിയ പരിശീലന രീതികൾ അവതരിപ്പിച്ച് ദുബായ് ആർടിഎ. ആധുനിക കാറുകളിലെ പുതിയ സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നത് കൂടി ഉൾപ്പെടുത്തിയാണ് ഡ്രൈവിംഗ് സിലബസ് പരിഷ്കരിച്ചിരിക്കുന്നത്.

കാറുകൾ തനിയെ ബ്രേക്ക് ചെയ്യുന്ന സംവിധാനം, ലെയ്ൻ മാറിപ്പോകുമ്പോൾ മുന്നറിയിപ്പ് നൽകുന്ന സെൻസറുകൾ, ബ്ലൈൻഡ് സ്പോട്ടുകൾ തിരിച്ചറിയുന്ന വിദ്യ എന്നിവ ഇനി പരിശീലനത്തിൽ ഉൾപ്പെടുത്തും.

തനിയെ പാർക്ക് ചെയ്യാൻ സഹായിക്കുന്ന 'ഓട്ടോമാറ്റിക് പാർക്കിംഗ്' പോലുള്ള ആധുനിക സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നും ഉദ്യോഗാർഥികളെ പഠിപ്പിക്കും.

റോഡപകടങ്ങൾ കുറയ്ക്കുകയും ഡ്രൈവർമാർക്ക് പുതിയ വാഹനങ്ങളിലെ സാങ്കേതിക വിദ്യകളെക്കുറിച്ച് കൃത്യമായ അറിവ് നൽകുകയുമാണ് ഇതിലൂടെ ദുബായ് ലക്ഷ്യമിടുന്നത്. എല്ലാ ഡ്രൈവിങ് സ്കൂളുകളിലും പുതിയ രീതിയിലുള്ള ക്ലാസുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഇറാൻ ഉപരോധം: 4 ഇന്ത്യൻ കമ്പനികൾക്കും 3 ഇന്ത്യക്കാർക്കും യുഎസ് വിലക്ക്

മഴയിൽ മുങ്ങി ഒഡീശ; പ്രളയം ബാധിച്ചത് ഒരു ലക്ഷം പേരെ

ഇന്ത്യ - പാക് വെടിനിർത്തൽ: വിവരങ്ങൾ ചോർത്തിയത് പാക്കിസ്ഥാനെന്ന് മുൻ സിഡിഎസ്

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ; ഓണാശംസകൾ നേർന്ന് പ്രധാമന്ത്രിയും രാഷ്ട്രപതിയും

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്