ആർടിഎയുടെ വെബ്‌സൈറ്റ് വഴി പൂർണമായും ഡിജിറ്റലായാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.

 
Pravasi

'ദുബായ് അവാർഡ് ഫോർ സസ്റ്റൈനബിൾ ട്രാൻസ്പോർട്ട്' അപേക്ഷകൾ ജൂലൈ 31 വരെ

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി സംഘടിപ്പിക്കുന്ന 2026 ലെ പതിനാലാമത് അവാർഡിന് സർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷകർക്കും ഓൺലൈൻ ആയി അപേക്ഷിക്കാം

UAE Correspondent

ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി സംഘടിപ്പിക്കുന്ന പതിനാലാമത് 'ദുബായ് അവാർഡ് ഫോർ സസ്റ്റൈനബിൾ ട്രാൻസ്പോർട്ട് 2026' ലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി പ്രഖ്യാപിച്ചു.

താത്പര്യമുള്ളവർക്ക് ജൂലൈ 31 വരെ അവാർഡിനായി രജിസ്റ്റർ ചെയ്യാം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ് ഈ പുരസ്കാരം സംഘടിപ്പിക്കുന്നത്.

വിവിധ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷകർ എന്നിവർക്ക് അവാർഡിനായി അപേക്ഷിക്കാം. ആർടിഎയുടെ വെബ്‌സൈറ്റ് വഴി പൂർണമായും ഡിജിറ്റലായാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക, യാത്രാ സുരക്ഷ വർദ്ധിപ്പിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മികച്ച ആശയങ്ങളെയും പ്രോജക്റ്റുകളെയും ആദരിക്കാനാണ് ഈ പുരസ്കാരം.

ഇത്തവണ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലേക്ക് കൂടി പങ്കാളിത്തം വിപുലീകരിച്ച പുരസ്കാരത്തിൽ ആകെ 12 കാറ്റഗറികളാണുള്ളത്. ഇതിൽ സുരക്ഷിത ഗതാഗതം, എല്ലാവർക്കും ഗതാഗതം, വിദ്യാർഥികൾക്കായുള്ള പ്രത്യേക നവീകരണ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു