വാഹനത്തിന്‍റെ ദൃശ്യം പൊലീസ് ക്യാമറയിൽ.

 

Dubai Police

Pravasi

അപകടകരമായ ഡ്രൈവിങ്; ഏഷ്യൻ ഡ്രൈവർ അറസ്റ്റിൽ | Video

ദുബായ് ഹൈവേയിൽ അപകടകരമായ ഡ്രൈവിങ് നടത്തിയ ഏഷ്യൻ ഡ്രൈവറെ പൊലീസ് പിടികൂടി, വാഹനം കസ്റ്റഡിയിൽ; 50,000 ദിർഹം പിഴ ചുമത്തി

UAE Correspondent

ദുബായ്: റോഡിൽ അപകടകരമായ രീതിയിലും അശ്രദ്ധമായും വാഹനമോടിച്ച ഏഷ്യക്കാരനായ ഡ്രൈവറെ ദുബായ് പൊലീസ് പിടികൂടി. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനം തിരികെ ലഭിക്കണമെങ്കിൽ 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയായി നൽകേണ്ടി വരും.

പെട്ടെന്ന് സിഗ്നൽ നൽകാതെ ലൈൻ മാറുക, തൊട്ടുമുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കാതിരിക്കുക, ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും മാത്രം പോകാൻ അനുമതിയുള്ള റോഡ് ഷോൾഡർ വഴി മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക എന്നിവയാണ് ഡ്രൈവർ ചെയ്ത നിയമലംഘനങ്ങൾ.

ഹൈവേകളിൽ ഇത്തരം അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ദുബൈ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.

കേരളത്തിൽ കനത്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുംബൈയിൽ കനത്ത മഴ; വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂർ നേരത്തേക്ക് തടസപ്പെട്ടു

ഹെഡ്‌ലൈറ്റ് പണിമുടക്കി; മൊബൈൽ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ| Video

'രാജാവ് വീണ്ടും സിംഹാസനത്തിലേക്ക്'; ബാബർ അസമിന് ക‍്യാപ്റ്റൻ സ്ഥാനം തിരിച്ചു നൽകി പിസിബി

മഹാരാജാസ് ഹോസ്റ്റലിലെ കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമം; അങ്കമാലിക്കാരനായ പൂർവ വിദ്യാർഥി പിടിയിൽ