അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് ദുബായ് ജിഡിആർഎഫ്എ

 
Pravasi

അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന് ദുബായ് ജിഡിആർഎഫ്എ

സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'അമർ' (Amer) സൈബർ സുരക്ഷാ റിപ്പോർട്ടിങ് സേവനവുമായി ബന്ധപ്പെടാം

MV Desk

ദുബായ്: സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് വലിയ സുരക്ഷാ ഭീഷണിയാകുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി.

അപരിചിതരുമായുള്ള ആശയവിനിമയം ഒഴിവാക്കണമെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. സർക്കാർ സേവനങ്ങൾക്കായി അംഗീകൃത ചാനലുകളെ മാത്രമേ ആശ്രയിക്കാവൂ എന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

താഴെ പറയുന്നവയാണ് ജിഡിആർഎഫ്‌എയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ:

വെബ്സൈറ്റ്: www.gdrfadubai.gov.ae

ആപ്പുകൾ: GDRFA DXB, Dubai Now

ഇവയിലൂടെയല്ലാതെ മറ്റ് പ്ലാറ്റ് ഫോമുകളിലൂടെ ലഭിക്കുന്ന സന്ദേശങ്ങളോടോ കോളുകളോടോ പ്രതികരിക്കരുത്. നിരന്തരമായ ബോധവത്കരണം നൽകിയിട്ടും പലരും തട്ടിപ്പുകളിൽ വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ജാഗ്രതാ നിർദേശം കർശനമാക്കിയത്.

വ്യാജ കോളുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ തട്ടിപ്പിന് ശ്രമം നടന്നാൽ അത് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'അമർ' (Amer) സൈബർ സുരക്ഷാ റിപ്പോർട്ടിങ് സേവനവുമായി ബന്ധപ്പെടാം. ഇതിനായി 8005111 എന്ന ടോൾഫ്രീ നമ്പറിൽ പരാതി നൽകാവുന്നതാണ്.

വീണ്ടും മുൻ ചാംപ്യൻമാരെ തളച്ച് കേപ്പ് വെർദെ

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

ബെൽജിയത്തിന് ഇറാന്‍റെ സമനിലപ്പൂട്ട്

അമ്മ സംഘടനയെ പിഷാരടി നയിക്കും | Video

സ്പാനിഷ് റെയ്ഡിൽ തകർന്ന് സൗദി അറേബ്യ