ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്‍റെ 'ലയണോണം 2026'

 
Pravasi

ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്‍റെ 'ലയണോണം 2026'

ക്ലബ് പ്രസിഡന്‍റ് സിജു ജോസഫ് അധ്യക്ഷത വഹിച്ചു

UAE Correspondent

ദുബായ്: ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്‍റെ ഓണാഘോഷവും, 2026-27 വർഷത്തെ സേവനപദ്ധതികളുടെ അവതരണവും ലയണോണം 2026 എന്ന പേരിൽ നടത്തി. ലയൺസ്‌ ഇന്‍റർനാഷണൽ സോൺ ചെയർപേഴ്സൺ ടി.എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്‍റ് സിജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് ശശിധരൻ, ട്രഷറർ ബേബി വർഗീസ് ,പ്രോഗ്രാം കൺവീനർ അനിത സന്തോഷ്, സന്തോഷ് കേട്ടേത്ത്, അജയ് ഗുപ്ത, വിജയ് മാധവൻ, വിനോദ് എസ്‌. നായർ, ഗിരീഷ് വാര്യർ, ഇഗ്‌നേഷ്യസ്, ശ്രീനാഥ് കാടഞ്ചേരി, നയന രഞ്ജിത്ത്, എന്നിവർ പ്രസംഗിച്ചു.

2026–27 വർഷത്തിലെ ആദ്യ പ്രധാന സേവന പദ്ധതിയായ 'ഗിഫ്റ്റ് ഓഫ് സൈറ്റി'ന്‍റെ വിശദാംശങ്ങൾ കൺവീനർ വിനോദ് എസ്. നായർ ചടങ്ങിൽ അവതരിപ്പിച്ചു. വിഷൻ ആൻഡ് സ്റ്റൈൽ ഒപ്ടിക്കൽസ്, അബ്രീക്കോ ഫ്രൈറ്റ് എന്നിവയുടെ സഹകരണത്തോടെ ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധന നടത്തുകയും ആവശ്യമായവർക്ക് കണ്ണടകൾ സൗജന്യമായി നൽകുകയും ചെയ്യുന്നതാണ് പദ്ധതി.

ഫാമിലി ഫിറ്റ്നസ് പദ്ധതിയുടെ വിശദാംശങ്ങൾ പദ്ധതി കൺവീനർ ഗിരീഷ് വാര്യർ അവതരിപ്പിച്ചു. ക്ലബ് അംഗമായ ഡോ. ടൈറ്റസ് പീറ്റർ നിർമിച്ച എസെക്കിയേൽ എന്ന ചലച്ചിത്രത്തിന്‍റെ ട്രെയ്‌ലർ പ്രകാശനവും നടന്നു. ഓണസദ്യ, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മാതാപിതാക്കളുടെ പരാതിയിൽ കേസ്

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടാത്തതിനു പിന്നിൽ രോഹിത് ശർമയും ലക്ഷ്മണും?

വിമർശനങ്ങൾക്ക് പിന്നാലെ ആഡംബര വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി

ഭാഗിക വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യത; മുന്നറിയിപ്പുമായി കെഎസ്ഇബി