കാണാതായ ആറുവയസുകാരിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി ദുബായ് പൊലീസ്: ആശ്വാസത്തിൽ കുടുംബം

 
Pravasi

കാണാതായ ആറുവയസുകാരിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി ദുബായ് പൊലീസ്: ആശ്വാസത്തിൽ കുടുംബം

കുട്ടിയെ കാണാതായ വിവരം പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ ലഭിച്ചയുടൻ നായിഫ് പൊലീസ് സ്റ്റേഷൻ എമർജൻസി സംഘം തെരച്ചിൽ ആരംഭിക്കുകയായിരുന്നു

UAE Correspondent

ദുബായ്: ദുബായിലെ ഫരീജ് അൽ മുറാർ പ്രദേശത്ത് കാണാതായ ആറുവയസുകാരിയെ അരമണിക്കൂറിനുള്ളിൽ സുരക്ഷിതമായി കണ്ടെത്തി കുടുംബത്തിന് കൈമാറി ദുബായ് പൊലീസ്. കുട്ടിയെ കാണാതായ വിവരം പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ ലഭിച്ചയുടൻ നായിഫ് പൊലീസ് സ്റ്റേഷൻ എമർജൻസി സംഘം തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

കുട്ടിയുടെ ചിത്രം പ്രദേശത്തെ പൊലീസിന്‍റെ പട്രോളിങ് സംഘങ്ങൾക്കും അന്വേഷണ സംഘങ്ങൾക്കും കൈമാറി. തുടർന്ന് നടത്തിയ ഊർജിത തെരച്ചിലിൽ നായിഫ് പൊലീസ് സ്റ്റേഷൻ പട്രോൾ സംഘം വീടിനടുത്തുള്ള തെരുവിൽ നിന്ന് ഭയന്ന് കരയുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പൊലീസ് കുട്ടിയെ സുരക്ഷിതമായി സ്റ്റേഷനിലെത്തിക്കുകയും പൊലീസിലെ വിക്ടിം കമ്മ്യൂണിക്കേഷൻ സെക്ഷൻ ആവശ്യമായ പരിചരണവും സമാധാനവും നൽകുകയും ചെയ്ത ശേഷം പിതാവിനെ വിവരമറിയിച്ച് കൈമാറി.

തിരക്കേറിയ പൊതുസ്ഥലങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും കൊച്ചുകുട്ടികളെ അശ്രദ്ധമായി വിടരുതെന്നും മാതാപിതാക്കൾ എപ്പോഴും കുട്ടികളുടെ മേൽ ശ്രദ്ധ പുലർത്തണമെന്നും ദുബായ് പൊലീസ് നിർദ്ദേശിച്ചു. ഒറ്റപ്പെട്ടുപോയാൽ പരിഭ്രാന്തരാകാതെ പൊലീസുകാരെയോ സെക്യൂരിറ്റി ജീവനക്കാരെയോ കണ്ട് സഹായം ചോദിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നാണംകെട്ട പ്രവൃത്തി; ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച മോദിക്കെതിരേ സിജെപി

വിയർത്ത് കുളിക്കും; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 5 പേർ മരിച്ചു; 6 പേർ ഗുരുതരാവസ്ഥയിൽ

'മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ'; വിമർശനവുമായി സമസ്ത മുഖപത്രം

8 പേരുടെ ജീവനെടുത്ത കയ്പ്പമംഗലം വാഹനാപകടം; ലോറി ഡ്രൈവർ പിടിയിൽ