ഊദ് മേത്ത റോഡ്- അൽ അസയീൽ സ്ട്രീറ്റ് വികസന പദ്ധതികൾ പൂർത്തീകരിച്ച് ദുബായ് ആർടിഎ

 
Pravasi

ഊദ് മേത്ത റോഡ്- അൽ അസയീൽ സ്ട്രീറ്റ് വികസന പദ്ധതികൾ പൂർത്തീകരിച്ച് ദുബായ് ആർടിഎ; നിർമിച്ചത് നാല് പാലങ്ങളും രണ്ട് തുരങ്കങ്ങളും

സാബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത , ഉമ്മു ഹുറൈർ തുടങ്ങിയ പ്രമുഖ ജനവാസ കേന്ദ്രങ്ങൾക്കും വികസന മേഖലകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും

MV Desk

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ഊദ് മേത്ത റോഡ്, അൽ അസയീൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ എല്ലാ നിർമ്മാണ പ്രവൃത്തികളും വിജയകരമായി പൂർത്തിയാക്കി. മൊത്തം 4,300 മീറ്റർ നീളമുള്ള നാല് പാലങ്ങളും രണ്ട് തുരങ്കങ്ങളും 14 കിലോമീറ്റർ റോഡും അടങ്ങുന്നതാണ് പദ്ധതി. കൂടാതെ നാല് പ്രധാന കവലകളുടെ നവീകരണവും പൂർത്തിയാക്കി. സാബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത , ഉമ്മു ഹുറൈർ തുടങ്ങിയ പ്രമുഖ ജനവാസ കേന്ദ്രങ്ങൾക്കും വികസന മേഖലകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

ലത്തീഫ ഹോസ്പിറ്റൽ, അൽ വസൽ ക്ലബ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള യാത്രയും ഇതോടെ കൂടുതൽ എളുപ്പമാകും. 2030-ഓടെ ഈ മേഖലകളിലെ ജനസംഖ്യ 4,20,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിലെ സമഗ്ര വികസന ആവശ്യങ്ങൾക്കനുസരിച്ച് ജനസംഖ്യാ വളർച്ചയും ഗതാഗത പെരുപ്പവും മുന്നിൽ കണ്ടാണ് ഈ പദ്ധതിയെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്റ്റർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്റ്റർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. ഊദ് മേത്ത സ്ട്രീറ്റിന്‍റെ ഗതാഗത ശേഷി മണിക്കൂറിൽ 10,400 വാഹനങ്ങളിൽ നിന്ന് 15,600 ആയി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 50 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായത്. യാത്രാ സമയം 20 മിനിറ്റിൽ നിന്ന് വെറും 5 മിനിറ്റായി കുറയ്ക്കാനും സാധിച്ചു.

നവീകരിച്ച നാല് പ്രധാന കവലകളിൽ ഊദ് മേത്ത റോഡ് - ഷെയ്ഖ് റാഷിദ് റോഡ് ജംഗ്ഷൻ , അൽ അസയീൽ സ്ട്രീറ്റ് - അൽ വസൽ ക്ലബ് സ്ട്രീറ്റ് ജംഗ്ഷൻ , അൽ വസൽ ക്ലബ് സ്ട്രീറ്റ് - അൽ ഖൈൽ റോഡ് ജംഗ്ഷൻ , സാബീൽ പാലസ് സ്ട്രീറ്റ് - അൽ ഖൈൽ റോഡ് - ഔദ് മൈത റോഡ് ജംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. വിവിദ ദിശകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ മേൽപ്പാലങ്ങളും അനുബന്ധ തുരങ്കങ്ങളും സർവീസ് റോഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു

യുപിയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

ഡൽഹി വിമാനത്താവളത്തിൽ ചന്ദനമരവുമായി അഫ്ഗാൻ പൗരൻ പിടിയിൽ

സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ; ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ