വാഹന നമ്പർ പ്ലേറ്റ് ലേലം: ആറര കോടിയിലധികം ദിർഹത്തിന്‍റെ വരുമാനമുണ്ടാക്കി ദുബായ് ആർടിഎ

 
Pravasi

വാഹന നമ്പർ പ്ലേറ്റ് ലേലം: ആറര കോടിയിലധികം ദിർഹത്തിന്‍റെ വരുമാനമുണ്ടാക്കി ദുബായ് ആർടിഎ

ഹിൽട്ടൺ ദുബായ് അൽ ഹബ്തൂർ സിറ്റിയിൽ നടന്ന ലേലത്തിൽ CC44 നമ്പർ പ്ലേറ്റ് 67.2 ലക്ഷം ദിർഹത്തിന് വിറ്റഴിച്ച് ഏറ്റവും ഉയർന്ന തുക നേടി

UAE Correspondent

ദുബായ്: ദുബായ് റോഡ്‌സ് ആന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച 121-ാമത് വിശിഷ്ട വാഹന നമ്പർ പ്ലേറ്റുകളുടെ ലേലത്തിൽ 6 കോടി 57 ലക്ഷത്തിലധികം ദിർഹത്തിന്റെ വരുമാനം ലഭിച്ചു.

ഹിൽട്ടൺ ദുബായ് അൽ ഹബ്തൂർ സിറ്റിയിൽ നടന്ന ലേലത്തിൽ CC44 നമ്പർ പ്ലേറ്റ് 67.2 ലക്ഷം ദിർഹത്തിന് വിറ്റഴിച്ച് ഏറ്റവും ഉയർന്ന തുക നേടി. തൊട്ടുപിന്നിൽ BB18 നമ്പർ പ്ലേറ്റ് 66.2 ലക്ഷം ദിർഹത്തിനും, BB80 നമ്പർ പ്ലേറ്റ് 59 ലക്ഷം ദിർഹത്തിനും, BB117 നമ്പർ പ്ലേറ്റ് 10.16 ലക്ഷം ദിർഹത്തിനും ലേലത്തിൽ പോയി.

AA, BB, CC, H, U, V, W, X, Y, Z എന്നീ കോഡുകളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 60 വിശിഷ്ട നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. നിഷ്പക്ഷതയും സുതാര്യതയും എല്ലാവർക്കും തുല്യ അവസരങ്ങളും ഉറപ്പാക്കുന്ന ആർ.ടി.എയുടെ ലേല രീതിയുടെ വിജയമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.