ഡെലിവറി ബൈക്ക് റൈഡർമാർക്ക് വിശ്രമകേന്ദ്രങ്ങളുമായി ദുബായ് ആർടിഎ

 
Pravasi

ഡെലിവറി ബൈക്ക് റൈഡർമാർക്ക് വിശ്രമകേന്ദ്രങ്ങളുമായി ദുബായ് ആർടിഎ

ദുബായിലെ പ്രമുഖ ഡെലിവറി സർവീസ് കമ്പനികളായ തലാബത്, ഡെലിവറൂ എന്നിവയുമായി സഹകരിച്ചാണ് ആർടിഎ ഈ പദ്ധതി നടപ്പിലാക്കുന്നത്.

UAE Correspondent

ദുബായ്: യുഎഇയിലെ കടുത്ത ചൂടിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ആശ്വാസവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി . റൈഡർമാർക്ക് വിശ്രമിക്കുന്നതിനായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങുന്നു. ദുബായിലെ പ്രമുഖ ഡെലിവറി സർവീസ് കമ്പനികളായ തലാബത്, ഡെലിവറൂ എന്നിവയുമായി സഹകരിച്ചാണ് ആർടിഎ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി 40 വിശ്രമകേന്ദ്രങ്ങളാണ് സ്ഥാപിക്കുക. കടുത്ത വേനൽക്കാലത്ത് റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുക, റോഡപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എയർ കണ്ടീഷണർ, തണുത്ത കുടിവെള്ളം, മൊബൈൽ ചാർജിംഗ് പോയിന്‍റുകൾ, മികച്ച ഇരിപ്പിട സൗകര്യം എന്നിവ ഈ വിശ്രമകേന്ദ്രങ്ങളിൽ ലഭ്യമായിരിക്കും. വരും ഘട്ടങ്ങളിൽ ദുബായിലുടനീളം കൂടുതൽ കേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

നിതിൻ രാജിന്‍റെ മരണം; റിമാൻഡിലായി 48-ാം ദിവസം ഡോ. റാമിന് ജാമ‍്യം

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ