58,000 വി​ദേ​ശ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ക​ൾ മാറ്റി നൽകിയതായി ദുബായ് ആർടിഎ

 
Pravasi

58,000 വി​ദേ​ശ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ക​ൾ മാറ്റി നൽകിയതായി ദുബായ് ആർടിഎ

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് മാ​റ്റാ​നു​ള്ള സേ​വ​നം ആ​ർ​ടിഎ​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി​ ല​ഭ്യ​മാണ്

Jisha P.O.

ദുബായ്: 2025ൽ 57 ​രാ​ജ്യ​ക്കാ​രു​ടെ 58,082 വി​ദേ​ശ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ക​ൾ യു.​എ.​ഇ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ക​ളാ​യി മാ​റ്റി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ലൈ​സ​ൻ​സ് മാ​റ്റ​ത്തി​ന് അ​ർ​ഹ​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ച് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ, 38 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, 13 ഏ​ഷ്യ​ൻ-​ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ, ഒ​രു ആ​ഫ്രി​ക്ക​ൻ രാ​ജ്യം എ​ന്നി​വ ഉ​ൾ​പ്പെ​ടും. അ​ടു​ത്തി​ടെ കി​ർ​ഗി​സ്ഥാ​ൻ, കോ​സോ​വോ, നോ​ർ​ത്ത് മാ​സി​ഡോ​ണി​യ, ക്രൊ​യേ​ഷ്യ, അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സ് സം​സ്ഥാ​നം എ​ന്നി​വ പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത​താ​യി ആ​ർ.​ടി.​എ ലൈ​സ​ൻ​സി​ങ്​ ഏ​ജ​ൻ​സി​യി​ലെ ഡ്രൈ​വ​ർ​സ് ലൈ​സ​ൻ​സി​ങ്​ ഡ​യ​റ​ക്ട​ർ സു​ൽ​ത്താ​ൻ അ​ൽ അ​ക്രാ​ഫ് പ​റ​ഞ്ഞു.

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് മാ​റ്റാ​നു​ള്ള സേ​വ​നം ആ​ർ.​ടി.​എ​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി​യോ ദു​ബൈ​യി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റു​ക​ൾ വ​ഴി​യോ ല​ഭ്യ​മാ​ണെ​ന്ന് ആ​ർ.​ടി.​എ അ​റി​യി​ച്ചു.

അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാ​ധു​വാ​യ അ​സ​ൽ ലൈ​സ​ൻ​സ് സ​മ​ർ​പ്പി​ക്കു​ക​യും നി​ശ്ചി​ത ഫീ​സ് അ​ട​യ്ക്കു​ക​യും വേ​ണം. അ​പേ​ക്ഷ​ക​ൻ സ്വ​യം ഹാ​ജ​രാ​ക​ണം എ​ന്ന​തും നി​ർ​ബ​ന്ധ​മാ​ണ്. 2025 ഡി​സം​ബ​ർ അ​വ​സാ​നം വ​രെ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ലൈ​സ​ൻ​സ് മാ​റ്റ​ത്തി​ൽ യു.​കെ​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. 13,165 യു.​കെ ലൈ​സ​ൻ​സു​ക​ളാ​ണ്​ മാ​റ്റി​യ​ത്. തു​ര്‍ക്കി (6,838), ചൈ​ന (5,300) എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് മു​ൻ​നി​ര​യി​ലു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ.

ആയുധം താഴെ വയ്ക്കുക അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക; ട്രംപിന്‍റെ മുന്നറിയിപ്പ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ

കപ്പ് തൂക്കി; രഞ്ജി ട്രോഫിയിൽ ജമ്മുവിന് കന്നി കിരീടം

നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

യുഎസിനെ ഞെട്ടിച്ച് 5-ാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിലുടനീളം സ്ഫോടനം