ദുബായ് ആർടിഎയ്ക്ക് അന്തർദേശിയ പുരസ്‌കാരം

 
Pravasi

കോർപ്പറേറ്റ് ഗവേണൻസ് രംഗത്തെ മികവ്: ദുബായ് ആർടിഎയ്ക്ക് അന്തർദേശിയ പുരസ്‌കാരം

കോർപ്പറേറ്റ് ഭരണത്തിലും സുതാര്യതയിലും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആർടിഎയുടെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ ആഗോള അംഗീകാരം

MV Desk

ദുബായ്: കോർപ്പറേറ്റ് ഗവേണൻസ് രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര മാതൃകകൾ നടപ്പിലാക്കിയതിനുമുള്ള ലണ്ടൻ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് ഐഎഫ്എയുടെ 2026-ലെ 3ജി എക്‌സലൻസ് അവാർഡ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് ലഭിച്ചു.

കോർപ്പറേറ്റ് ഭരണത്തിലും സുതാര്യതയിലും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആർടിഎയുടെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ ആഗോള അംഗീകാരം. റിസ്ക് മാനേജ്‌മെന്‍റ്, ആന്തരിക നിയന്ത്രണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ അതോറിറ്റി പുലർത്തുന്ന മികവും ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്.

ഭരണരംഗത്തെ നവീകരണത്തിലൂടെ ഉപയോക്താക്കൾക്കും സമൂഹത്തിനും മികച്ച സേവനങ്ങൾ ഉറപ്പാക്കാനും സുസ്ഥിരമായ വളർച്ച കൈവരിക്കാനും ഈ അംഗീകാരം സഹായിക്കുമെന്ന് RTA അധികൃതർ വ്യക്തമാക്കി.

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്ഐടി