ഇരട്ട പുരസ്‌കാര തിളക്കത്തിൽ തിയെറ്റർ ദുബായ്: ഇന്ത്യയിലെ 'മെറ്റ' യിൽ ലഭിച്ചത് രണ്ട് അവാർഡുകൾ

 
Pravasi

ഇരട്ട പുരസ്‌കാര തിളക്കത്തിൽ തിയെറ്റർ ദുബായ്: ഇന്ത്യയിലെ 'മെറ്റ' യിൽ ലഭിച്ചത് രണ്ട് അവാർഡുകൾ

ഒ.ടി. ഷാജഹാൻ സംവിധാനം ചെയ്ത "ധോമി കിത കിത ധോമി" എന്ന നാടകം മികച്ച നാടക രചന

UAE Correspondent

ദുബായ്: നാടക രംഗത്തെ ഇന്ത്യൻ തിയെറ്റർ അവാർഡുകളിൽ പ്രമുഖമായ ഡൽഹി മഹീന്ദ്ര എക്സലൻസ് ഇൻ തിയെറ്റർ അവാർഡ്സിൽ (മെറ്റ) ഇരട്ട പുരസ്‌കാരം നേടി തിയെറ്റർ ദുബായ്.

ഒ.ടി. ഷാജഹാൻ സംവിധാനം ചെയ്ത "ധോമി കിത കിത ധോമി" എന്ന നാടകം മികച്ച നാടക രചന, മികച്ച കൊറിയോഗ്രാഫി എന്നീ ഇനങ്ങളിലാണ് അവാർഡ് കരസ്ഥമാക്കിയത്.

422 നാടകങ്ങളിൽ നിന്ന് 11 നോമിനേഷനോട് കൂടിയാണ് ഈ നാടകം തെരഞ്ഞെടുക്കപ്പെട്ടത്. ഇതിവൃത്തത്തിൽ ശ്രദ്ധേയമായ ഈ നാടകം മെറ്റ മുൻകൈയ്യെടുത്ത് 2027-ൽ നടക്കുന്ന മെറ്റാ ഫെസ്റ്റിവെലിൽ ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഫെസ്റ്റിവെൽ ഡയറക്റ്റർ സഞ്ജയ് റോയ് പ്രഖ്യാപിച്ചു.

രാമായണത്തിലെ ശൂർപ്പണഖയുടെ കഥ ഇതിവൃത്തമായി രചിച്ച ഈ നാടകം ആധുനിക ഇന്ത്യയുടെ വികലമായ ജാതിമത ചിന്തകളെ പൊളിച്ചടുക്കുന്ന ശ്രദ്ധേയമായ സൃഷ്ടിയാണെന്ന് മുൻ ദേശിയ അവാർഡ് ജേതാവും, മെറ്റാ അവാർഡ് ജൂറി ചീഫുമായ രജത് കപൂർ അഭിപ്രായപ്പെട്ടു.

ശ്രീലങ്കൻ കലാരൂപമായ കാണ്ടിയൻ നൃത്തം, കോൽകളി , പരിചമുട്ട് കളി, ചാക്യാർ കൂത്ത്, പൂരക്കളി മുതലായ നാടൻ കലാരൂപങ്ങളുടെ ചുവടു വെച്ചാണ് നാടകത്തിന്‍റെ കൊറിയോഗ്രാഫി തയാറാക്കിയത്. മെറ്റയിൽ രണ്ട് അവാർഡുകൾ നേടിയ പ്രവാസി നാടക കലാകാരൻ ഒ.ടി. ഷാജഹാൻ പ്രവാസി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. "ധോമി കിത കിത ധോമി" എന്ന നാടകം ഇനി ഇന്‍റർനാഷണൽ തിയെറ്റർ ഫെസ്റ്റിവെൽ പുനെ, ഡൽഹിയിൽ നടക്കുന്ന ഐഎച്ച്സി തിയെറ്റർ ഫെസ്റ്റിവൽ, മെറ്റ യുടെ തന്നെ മേൽനോട്ടത്തിലുള്ള മുംബൈ തിയെറ്റർ ഫെസ്റ്റിവൽ എന്നീ വേദികളിൽ അവതരിപ്പിക്കും. ഇതോടൊപ്പം കേരളത്തിലെ വിവിധ ഇടങ്ങളിലും നാടകം അരങ്ങേറുമെന്ന് തിയെറ്റർ ദുബായുടെ അണിയറ പ്രവർത്തകർ പറഞ്ഞു.

മഴ; കാസര്‍കോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

പാക്കിസ്ഥാന്റെ ഭാഗമല്ലെന്ന് പ്രതിഷേധക്കാര്‍; പാക് അധീന കശ്മീരില്‍ പ്രക്ഷോഭം കനക്കുന്നു

ജനറല്‍ ധീരജ് സേഠ് പുതിയ കരസേനാ മേധാവിയായി ചുതലയേറ്റു

ഓപ്പറേഷന്‍ തൂഫാന്‍; ആലുവയില്‍ ഹാഷിഷ് ഓയിലുമായി ഒറീസ സ്വദേശിനി പിടിയില്‍

വാട്ടര്‍ മെട്രൊ ഇനി ആലപ്പുഴയിലും കൊല്ലത്തും; ദേശീയ ജലപാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി