ദുബായിൽ 'യു ഡ‌ബ്ല്യു മാൾ' തുറന്ന് യുണീക് വേൾഡ് ഗ്രൂപ്പ്

 
Pravasi

ദുബായിൽ 'യു ഡ‌ബ്ല്യു മാൾ' തുറന്ന് യുണീക് വേൾഡ് ഗ്രൂപ്പ്

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാൾ ഉദ്ഘാടനം ചെയ്തു.

നീതു ചന്ദ്രൻ

ദുബായ്: ദുബായ് ആസ്ഥാനമായ ബിസിനസ് ഗ്രൂപ്പ് യുണീക് വേൾഡിന്‍റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് 'യു ഡ‌ബ്ല്യു മാൾ' മൻഖൂലിലിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാൾ ഉദ്ഘാടനം ചെയ്തു. യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം, മാനേജിങ് ഡയറക്ടർ മുഹമ്മദ് സുഹൈബ്, ഗ്രൂപ് ഡയറക്ടർമാരായ മുഹമ്മദ് ഷകീബ്, മുഹമ്മദ് ശിഹാബ്, മുഹമ്മദ് അലി ടി.എം, സി.ഇ.ഒ അബ്ദുൽ റസാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിഖ്യാത ബ്രാൻഡുകളുടെ വിപുലമായ ജ്വല്ലറി ഷോറൂമുകളാണ് ഇവിടെയുള്ളത്. ബർദുബായ് അൽ മൻഖൂൽ ഖലീഫ ബിൻ സായിദ് റോഡിൽ 100,000 ചതുരശ്ര അടിയിൽ നിർമിച്ച യു.ഡബ്ലിയു മാളിൽ സൗജന്യ പാർക്കിങ്ങ് സൗകര്യവുമുണ്ട്.

മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, തനിഷ്ഖ്, കല്യാൺ ജ്യൂവലേഴ്‌സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വിശാലമായ ഷോറൂമുകൾ യു ഡ‌ബ്ല്യു മാളിൽ പ്രവർത്തിക്കുന്നു.

എല്ലാ വിഭാഗം ഉപയോക്താക്കൾക്കുമായി ഇത്തരമൊരു ഗോൾഡ് ജ്വല്ലറി ഹബ് തുറക്കാനായതിൽ ആഹ്ളാദമുണ്ടെന്ന് യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം പറഞ്ഞു. പ്രമുഖ സംരംഭകൻ സുലൈമാൻ ടി.എം 1998ൽ സ്ഥാപിച്ച യുണീക് വേൾഡ് ഗ്രൂപ് ബിസിനസ് സെന്‍ററുകൾ, എഡ്യൂക്കേഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ സജീവമാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്

ഡിജോ കാപ്പൻ അന്തരിച്ചു

എല്‍പിജി സിലിണ്ടർ ബുക്കിങ് രീതിയിൽ മാറ്റം

സ്വർണ വിലയിൽ ചെറിയ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു