ദുബായ് മ്യൂസിയം ഒഫ് ദ ഫ്യൂച്ചർ നവീകരണത്തിലേക്ക്; പ്രവേശനം സെപ്റ്റംബർ പകുതി വരെ

 
Pravasi

ദുബായ് മ്യൂസിയം ഒഫ് ദ ഫ്യൂച്ചർ നവീകരണത്തിലേക്ക്; പ്രവേശനം സെപ്റ്റംബർ പകുതി വരെ

അഞ്ചാം വാർഷികം ആഘോഷിക്കുന്ന 2027 ഫെബ്രുവരിയിൽ പൂർണ്ണ സജ്ജീകരണങ്ങളോടെ പുത്തൻ മാറ്റങ്ങൾ അവതരിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

UAE Correspondent

ദുബായ്: ലോകത്തിലെ ഏറ്റവും മനോഹരമായ നിർമിതികളിൽ ഒന്നായ ദുബായിലെ മ്യൂസിയം ഒഫ് ദ ഫ്യൂച്ചർ വലിയ നവീകരണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. ഇതിന്‍റെ ഭാഗമായി മ്യൂസിയത്തിലെ നിലവിലെ പ്രദർശനങ്ങൾ ഈ വർഷം സെപ്റ്റംബർ പകുതിയോടെ അവസാനിക്കും. മ്യൂസിയത്തിന്‍റെ അഞ്ചാം വാർഷികത്തിന് മുന്നോടിയായാണ് പുതിയ സാങ്കേതികവിദ്യകളും പ്രദർശനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ വലിയ മാറ്റം നടപ്പിലാക്കുന്നത്. തുടർന്ന് പുതിയ തലമുറയിലെ അത്യാധുനിക പ്രദർശനങ്ങളും നൂതനമായ അനുഭവങ്ങളും രണ്ടായിരത്തി ഇരുപത്തിയേഴ് ആദ്യ പാദത്തിൽ സന്ദർശകർക്കായി തുറന്നുകൊടുക്കും.

ശാസ്ത്ര സാങ്കേതിക രംഗത്തും സാമൂഹിക തലത്തിലും മാനവരാശിയുടെ ഭാവി രൂപപ്പെടുത്തുന്ന വലിയ മാറ്റങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന പുതിയ അനുഭവങ്ങളും ആശയങ്ങളുമായിരിക്കും പുതുക്കിയ പതിപ്പിൽ സന്ദർശകരെ കാത്തിരിക്കുന്നത് എന്ന് മ്യൂസിയം അധികൃതർ വ്യക്തമാക്കി.

നിലവിലെ ഡിസ്പ്ലേകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ പകുതി വരെ സമയം ഉണ്ടായിരിക്കും. അഞ്ചാം വാർഷികം ആഘോഷിക്കുന്ന 2027 ഫെബ്രുവരിയിൽ പൂർണ്ണ സജ്ജീകരണങ്ങളോടെ പുത്തൻ മാറ്റങ്ങൾ അവതരിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലുള്ള പ്രദർശനങ്ങൾ കാണാൻ താല്പര്യമുള്ളവർ സെപ്റ്റംബർ പകുതിക്ക് മുൻപായി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ