ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ റോഡ് വികസനം: ഷാർജയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

 
Pravasi

ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ റോഡ് വികസനം: ഷാർജയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

യൂണിവേഴ്സിറ്റി ടൗണിനും എക്സിബിഷൻ ഗ്രൗണ്ടിനും ഇടയിൽ ഇരുവശത്തേക്കും രണ്ട് വരി പാത വീതമാണ് നിലവിൽ തുറന്നുകൊടുത്തത്

UAE Correspondent

ഷാർജ: ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന യൂണിവേഴ്സിറ്റി സിറ്റിക്കും എക്സിബിഷൻ ഗ്രൗണ്ടിനും ഇടയിലുള്ള പ്രധാന റോഡിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. യൂണിവേഴ്സിറ്റി ടൗണിനും എക്സിബിഷൻ ഗ്രൗണ്ടിനും ഇടയിൽ ഇരുവശത്തേക്കും രണ്ട് വരി പാത വീതമാണ് നിലവിൽ തുറന്നുകൊടുത്തത്. എന്നാൽ മലീഹ റോഡിലേക്കുള്ള ഗതാഗത തിരിച്ചുവിടൽ തുടരുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

നിർമാണ മേഖലയ്ക്ക് ചുറ്റുമുള്ള ബിസിനസ് സ്ഥാപനങ്ങൾ, മറ്റ് സേവന കേന്ദ്രങ്ങൾ എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി ബദൽ വഴികൾ ഒരുക്കിയിട്ടുണ്ട്. പുതിയ ഗതാഗത ക്രമീകരണങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നുവെന്നും നവംബർ 29 വരെ ഈ രീതി തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി. ഡ്രൈവർമാർ ട്രാഫിക് ബോർഡുകളിലെ മാർഗ നിർദേശങ്ങളും ബദൽ പാതകളും ശ്രദ്ധിക്കണമെന്ന് ഷാർജ ആർടിഎ അഭ്യർഥിച്ചു.