ബസ് ഷെൽറ്ററുകളിൽ പരിശോധന നടത്തുന്ന ദുബായ് ആർടിഎ ഉദ്യോഗസ്ഥൻ.

 
Pravasi

ചൂട് കൂടുന്നു: എസി ബസ് ഷെൽറ്ററുകളിൽ പരിശോധന നടത്തി ദുബായ് ആർടിഎ

കടുത്ത ചൂടിൽ യാത്രക്കാരുടെ സൗകര്യത്തിന് ദുബായ് ആർടിഎ എസി ബസ് ഷെൽറ്ററുകളിൽ വ്യാപക പരിശോധന

UAE Correspondent

ദുബായ്: യുഎഇ യിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി ദുബായിലെ എ.സി ബസ് ഷെൽറ്ററുകളിൽ ആർടിഎ വിപുലമായ പരിശോധന നടത്തി. 621 ഇടങ്ങളിൽ ഉള്ള 895 ബസ് ഷെൽറ്ററുകളിലാണ് ആർടിഎ പ്രത്യേക പരിശോധന പൂർത്തിയാക്കിയത്.

കടുത്ത വേനലിൽ എയർ കണ്ടീഷൻ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുക എന്നിവയായിരുന്നു ;പരിശോധനയുടെ പ്രധാന ലക്ഷ്യം.

പൊതുജനങ്ങൾ ഉപയോഗിക്കുന്ന കാത്തിരിപ്പ് കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ഈ ക്യാമ്പയിൻ എന്ന് ആർ.ടി.എ ബിൽഡിങ്‌സ് ആൻഡ് ഫെസിലിറ്റീസ് ഡയറക്റ്റർ അബ്ദുറഹ്മാൻ അൽ ജനാഹി പറഞ്ഞു. 24 മണിക്കൂറും നീണ്ടുനിന്ന പരിശോധനയിലൂടെ സാങ്കേതിക തകരാറുകൾ കണ്ടെത്തി പരിഹരിച്ചു.

ബസ് ഷെൽറ്ററുകളുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആർ.ടി.എ ആപ്പിലെ 'മദീനത്തി' സർവീസ് വഴിയോ മറ്റ് ഔദ്യോഗിക ചാനലുകൾ വഴിയോ പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്.

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു