ജെഇഇ-മെയിൻ പരീക്ഷയുടെ രണ്ടാം സെഷന് ദുബായിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ

 
Pravasi

ജെഇഇ-മെയിൻ പരീക്ഷയുടെ രണ്ടാം സെഷന് ദുബായിലും കുവൈറ്റിലും പരീക്ഷ കേന്ദ്രങ്ങൾ

ബഹ്​റൈനിൽ നിന്ന്​ അപേക്ഷിച്ചവരുടെ കാര്യത്തിൽ അന്തിമ തീരുമാന​മായിട്ടില്ല.

UAE Correspondent

ദുബായ്: ഐഐടി ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ-മെയിൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (സിബിടി) രണ്ടാം സെഷന്​ ദുബായിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാവുമെന്ന്​ നാഷനൽ ടെസ്റ്റിങ്​ ഏജൻസി (എൻടിഎ) അറിയിച്ചു. ബഹ്​റൈനിൽ നിന്ന്​ അപേക്ഷിച്ചവരുടെ കാര്യത്തിൽ അന്തിമ തീരുമാന​മായിട്ടില്ല.

ഏപ്രിൽ രണ്ട്​ മുതൽ എട്ടുവരെയാണ്​ പരീക്ഷകൾ. ദുബായിലും കുവൈത്തിലും പരീക്ഷ എഴുതുന്നവർക്കുള്ള സിറ്റി ഇന്‍റിമേഷൻ സ്ലിപുകൾ​ വെബ്​സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്​.

പരീക്ഷാർഥികൾക്ക്​ ഇത്​ ഡൗൺലോഡ്​ ചെയ്യാം. പരീക്ഷാ കേന്ദ്രങ്ങളിലെ മാറ്റത്തിനായി 011-40759000 എന്ന നമ്പറിൽ വിളിക്കുകയോ jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാമെന്നും എൻടിഎ വാർത്ത കുറിപ്പിൽ വ്യക്​തമാക്കി.

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

'നോ ഐഡി, നോ എന്‍ട്രി'; മദ്യം വാങ്ങാന്‍ 23 വയസ്, കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌

ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുത്തന്‍ ചുവടുവയ്പ്പ്‌; സെമികണ്ടക്റ്റര്‍, എഐ, ക്ലീന്‍ എനര്‍ജി രംഗങ്ങളിലടക്കം കരാറുകള്‍

'എനര്‍ജി ഡ്രിങ്ക്' ഉന്മേഷം തരില്ല; 6 കമ്പനികള്‍ക്ക് നോട്ടീസ്‌