വിജയ്, കലയരസൻ മണിരത്നം, ശരവണൻ കൃഷ്ണമൂർത്തി, വെങ്കിട്ട്, ശിവശങ്കരി,  മെർലിൻ ആൻലറ്റ്, ഇർഫാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 
Pravasi

തമിഴ് സംരംഭക സംഗമവും പുസ്തക പ്രകാശനവും നടത്തി

അറബ് മേഖലയിലെ പ്രമുഖരായ 100 തമിഴ് സംരംഭകരെയും പ്രൊഫഷണലുകളെയും ആദരിക്കുന്ന '100 തമിഴ് ലീഡേഴ്സ് ഓഫ് അറേബ്യ 2026' എന്ന കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു

UAE Correspondent

ദുബായ്: ഗ്ലോബൽ തമിഴ് എന്‍റർപ്രണേഴ്സ് ലീഡർഷിപ്പ് സമ്മിറ്റും '100 തമിഴ് ലീഡേഴ്സ് ഓഫ് അറേബ്യ 2026' കോഫി ടേബിൾ ബുക്ക് പ്രകാശനവും ദുബായ് ഗ്രാന്‍റ് ഹയാത്ത് ഹോട്ടലിൽ നടത്തി. ഡബ്ല്യുഐടി ഇവന്‍റസ് & മാർക്കറ്റിങ്ങിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

അറബ് മേഖലയിലെ പ്രമുഖരായ 100 തമിഴ് സംരംഭകരെയും പ്രൊഫഷണലുകളെയും ആദരിക്കുന്ന '100 തമിഴ് ലീഡേഴ്സ് ഓഫ് അറേബ്യ 2026' എന്ന കോഫി ടേബിൾ ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്തു.

ലീഡിങ് ടുഡേ ഇൻസ്പെയറിങ്ങ് ടുമോറോ എന്ന പ്രമേയത്തിലാണ് സംഗമം നടത്തിയത്.

യുഎഇയിലെ തമിഴ് സംരംഭകരുടെ വളർച്ചയെയും അവരുടെ സംഭാവനകളെയും ആദരിക്കുന്നതിനാണ് പരിപാടി നടത്തിയതെന്ന് ഡബ്ല്യുഐടി ഇവന്‍റസ് & മാർക്കറ്റിങ് മേധാവി മെർലിൻ ആൻലറ്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിജയ്, കലയരസൻ മണിരത്നം, ശരവണൻ കൃഷ്ണമൂർത്തി, വെങ്കിട്ട്, ശിവശങ്കരി, ഇർഫാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കലൈയരശൻ, കാർത്തിക് രാമൻ, സെന്തിൽ കുമാരൻ, അജ്നാഷ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. തുടർന്ന് നടന്ന സമാദരണ ചടങ്ങിന് ലീമ റോസ് നേതൃത്വം നൽകി.

ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും; റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി എത്തിയേക്കും

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു

മുംബൈയിൽ ടാക്സി, ഓട്ടോറിക്ഷ നിരക്ക് ഉയർത്തി

പഴകിയ ലേയ്സും മാഗിയും എക്സ്പയറി ഡേറ്റ് മാറ്റി വിപണിയിൽ

മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്